Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...


സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം... വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്...റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു...

മോദിയുടെ നെഞ്ചത്ത് കയറാതെ...! റോബര്‍ട്ട് വാധ്ര ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍നിന്ന് ഒഴിവാകുന്നതിനാണ് ഇത്രയും പണം നല്‍കിയതെന്ന ആരോപണം ശക്തം; പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഡിഎല്‍എഫിന്റെ ബിസിനസ് പങ്കാളിയുമായ റോബര്‍ട്ട് വാധ്ര ബി.ജെ.പിക്ക് എന്തിന് 170 കോടി നല്‍കിയെന്ന് വ്യക്തമാക്കണം

27 MARCH 2024 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം... വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്...റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു...

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും

ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ നരേന്ദ്രമോദിയുടെ നെഞ്ചത്ത് കയറാതെ, പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഡിഎല്‍എഫിന്റെ ബിസിനസ് പങ്കാളിയുമായ റോബര്‍ട്ട് വാധ്ര ബി.ജെ.പിക്ക് എന്തിന് 170 കോടി നല്‍കിയെന്ന് വ്യക്തമാക്കണം. മരുമകന്‍ എന്തിനാണ് എതിര്‍കക്ഷിക്ക് ഇത്രയും പണം നല്‍കിയതെന്ന് സോണിയ മറുപടി നല്‍കണം. റോബര്‍ട്ട് വാധ്ര ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍നിന്ന് ഒഴിവാകുന്നതിനാണ് ഇത്രയും പണം നല്‍കിയതെന്ന ആരോപണം ശക്തമാണ്. രാജീവ് ഗാന്ധി കുടുംബവുമായി നാലു പതിറ്റാണ്ടിന്റെ ബന്ധമുള്ള ഡിഎല്‍എഫ് ഗ്രൂപ്പുമായി അടുത്ത ബിസിനസ് പങ്കാളിത്തമാണ് റോബര്‍ട്ട് വാധ്രയ്ക്കുള്ളത്.

യുപിഎ ഭരണകാലത്ത് ഹരിയാനയിലെ ഗുഡ്ഗാവില്‍ വാധ്ര തുച്ഛമായ തുകയ്ക്ക് സ്വന്തമാക്കിയ മൂന്നര ഏക്കര്‍ ഭൂമി ഡിഎല്‍എഫ് 58 കോടി രൂപയ്ക്ക് വാങ്ങി. ഈ ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ 2018ല്‍ വാധ്രയ്ക്കും ഡിഎല്‍എഫിനുമെതിരായി കേസെടുത്തിരുന്നു. 2019 ഒക്ടോബര്‍മുതല്‍ 2022 നവംബര്‍വരെ ആറ് തവണയായി ഡിഎല്‍എഫ് 170 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് ബിജെപിക്ക് കൈമാറിയതായി ഇലക്ഷന്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു. 2023ല്‍ ഡിഎല്‍എഫിനും വാധ്രയ്ക്കും മറ്റുമെതിരായി നടപടികള്‍ ഹരിയാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി വ്യാപകമായി ഉപയോഗിച്ച ആരോപണത്തിനാണ് ഇതോടെ 'ക്ലീന്‍ചിറ്റ്' നല്‍കിയത്.

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഡിഎല്‍എഫിന്റെ സാമ്പത്തികസഹായത്താല്‍ വാധ്ര ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലായി ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയിരുന്നു. ഇതില്‍ ചിലതെല്ലാം ഡിഎല്‍എഫ് തന്നെ വന്‍തുകയ്ക്ക് വാങ്ങി. ഡിഎല്‍എഫ് സഹായത്താല്‍ ഡല്‍ഹിയിലെ സാകേതില്‍ വാധ്ര ഹോട്ടല്‍ ആരംഭിച്ചു. ഗ്രേറ്റര്‍ കൈലാഷില്‍ ഫ്ളാറ്റുകള്‍ സ്വന്തമാക്കി. ഗുഡ്ഗാവിലെ ഡിഎല്‍എഫിന്റെ ചില റിയല്‍എസ്റ്റേറ്റ് പദ്ധതികളിലും വാധ്ര ഫ്ളാറ്റുകള്‍ സ്വന്തമാക്കി. ഇതിനു പുറമെ ഹരിയാനയിലെ ഗുഡ്ഗാവ്, പല്‍വല്‍, സോഹ്ന, മേവത്ത്, ഹയാത്ത്പ്പുര്‍, രാജസ്ഥാനിലെ ബിക്കാനിര്‍ എന്നിവിടങ്ങളില്‍ ഭൂമിയും വാങ്ങി.

ഗുഡ്ഗാവിലെ ശിഖാപ്പുരില്‍ 2008 ഫെബ്രുവരിയില്‍ വാധ്രയുടെ കമ്പനി വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമി 2012ലാണ് 58 കോടി രൂപയ്ക്കാണ് ഡിഎല്‍എഫിന് മറിച്ചുവിറ്റത്. ഗുഡ്ഗാവില്‍ത്തന്നെ ഒരു പദ്ധതിക്കായി 350 ഏക്കര്‍ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡിഎല്‍എഫിന് അനുവദിച്ചു. ഭൂമി വില്‍പ്പന വിവാദമായതോടെ 2018ല്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഈ കേസ് ഒതുക്കാനാണ് ഡിഎല്‍എഫ് കോടികള്‍ നല്‍കിയത്. വാധ്രയ്ക്കും പ്രിയങ്ക ഗാന്ധിക്കും മറ്റുമെതിരായ ഇഡി കേസുകളും ഡിഎല്‍എഫ് പണം എത്തിയതോടെ നിലച്ച മട്ടാണ്.
വാധ്രയുടെ ദുരൂഹ ഇടപാടുകളില്‍ ഭാര്യയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കും ബന്ധമുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദില്‍ കൃഷിഭൂമി വാങ്ങിയതില്‍ പ്രിയങ്കയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

രാജ്യതലസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്വ മുഖേന 2006ല്‍ പ്രിയങ്ക അഞ്ചേക്കര്‍ കൃഷിഭൂമി വാങ്ങുകയും 2010ല്‍ അയാള്‍ക്ക് തന്നെ ഭൂമി തിരിച്ച് വില്‍ക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍, പ്രതിപ്പട്ടികയില്‍ നിന്നും പ്രിയങ്കയുടെ പേര് ഒഴിവാക്കപ്പെട്ടു. ഫരീദാബാദിലെ അമിപുരില്‍ 2006-2008ല്‍ വാധ്ര 45 ഏക്കറും പ്രിയങ്ക അഞ്ച് ഏക്കറും വാങ്ങി. ഇരുവരും ഭൂമി ഇടപാടുകള്‍ നടത്തിയത് പഹ്വ മുഖേനയാണ്. പഹ്വയാകട്ടെ, വാധ്രയുടെ കമ്പനിയായ റിയല്‍ എര്‍ത്ത് എസ്റ്റേറ്റിന്റെ ഡയറക്ടറുമാണ്.


റോബര്‍ട്ട് വാധ്രയുടെ ഉടമസ്ഥതയിലോ അദ്ദേഹവുമായി അടുത്തബന്ധം ഉണ്ടായിരുന്നതോ ആയ പല കമ്പനികള്‍ക്കും ഡിഎല്‍എഫ് ഈടില്ലാതെ വന്‍തുക വായ്പകള്‍ നല്‍കിയിട്ടുണ്ട്. 2007 നവംബര്‍ ഒന്നിന് നിലവില്‍ വന്ന 'സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി' കമ്പനിയായിരുന്നു വാധ്രയുടെ ദുരൂഹ ഇടപാടുകളുടെ അച്ചുതണ്ട്. ഡിഎല്‍എഫില്‍നിന്ന് ഒഴുകുന്ന പണം സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയിലേക്കാണ് ആദ്യം എത്തുക. തുടര്‍ന്ന് ബ്ലൂബ്രീസ് ട്രേഡിങ്ങ്, നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക്സ്, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്സ്, സ്‌കൈലൈറ്റ് റിയാലിറ്റി തുടങ്ങി വിവിധ ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലേക്കെത്തും. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതോടെ ഇതില്‍ പലതും നിശ്ചലമായി.

സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് 2011 മാര്‍ച്ചില്‍ ഡിഎല്‍എഫ് 65 കോടി രൂപ അഡ്വാന്‍സായി നല്‍കിയത് അന്ന് 'ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍' (ഐഎസി) നേതാവായിരുന്ന അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്തിരുന്നു. മാര്‍ക്കറ്റ് വിലയിലും വളരെ താഴ്ന്ന നിരക്കില്‍ ഗുഡ്ഗാവിലും മറ്റും ഭൂമി വാങ്ങിക്കൂട്ടുന്ന റോബര്‍ട്ട് വാധ്ര പിന്നീട് വന്‍തുകയ്ക്ക് അതെല്ലാം മറിച്ചുവില്‍ക്കുന്നതിന്റെ 'ഗുട്ടന്‍സ്' എന്താണെന്നും കെജ്രിവാള്‍ ചോദിച്ചിരുന്നു.

നാല് പതിറ്റാണ്ടിലേറെ നീണ്ട സുദൃഢമായ ബന്ധമാണ് ഡിഎല്‍എഫ് ഉടമകള്‍ക്ക് രാജീവ്ഗാന്ധി കുടുംബവുമായുള്ളത്. ഗുഡ്ഗാവിനെ അന്താരാഷ്ട്ര നഗരമായി ഉയര്‍ത്തുന്നതില്‍ ഡിഎല്‍എഫിനെ സഹായിച്ചത് രാജീവ് ഗാന്ധിയാണെന്ന് ഡിഎല്‍എഫ് ഉടമ കുശാല്‍പാല്‍ സിങ്ങ് ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. രാജീവ്ഗാന്ധി നേരിട്ട് ഇടപെട്ടാണ് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന് ലൈസന്‍സ് നല്‍കിയത്. എതിരാളി ബന്‍സിലാലിന്റെ ശത്രുതാപരമായ നീക്കങ്ങളില്‍നിന്ന് രക്ഷിച്ചതും ഒരവസരത്തില്‍ അറസ്റ്റ് ഒഴിവാക്കി തന്നതും രാജീവ് ഗാന്ധിയാണെന്നും കെ പി സിങ്ങ് പറഞ്ഞിട്ടുണ്ട്.

സോണിയാഗാന്ധി യു.പി.എ ചെയര്‍പേഴ്‌സണായിരുന്ന സമയത്ത് റോബര്‍ട്ട് വാധ്രയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നെങ്ങും അതിനെതിരെ പ്രതികരിക്കാനോ, അളിയനെ നിലയ്ക്ക് നിര്‍ത്താനോ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല. സോണിയാ ഗാന്ധിയും പ്രിയങ്കയും എല്ലാത്തിനും നേരെ കണ്ണടച്ചു. ലണ്ടനില്‍ കോടിക്കണക്കിന് രൂപയുടെ ആഢംബര വസതി വാധ്രയ്ക്കുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

നരേന്ദ്രമോദി പറയും പോലെ കുടുംബ വാഴ്ചയിലൂടെ സോണിയ, പ്രിയങ്ക, റോബര്‍ട്ട് വാധ്ര എന്നിവര്‍ വഴിവിട്ട ഇടപാടുകള്‍ നടത്തുകയും അതിന് നേരെ കണ്ണടയ്ക്കുകയും ചെയ്തു. വാധ്രയുടെ അമ്മയെ ഇ.ഡി മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപെടാന്‍ വാധ്ര ബി.ജെ.പിക്ക് കോടിക്കണക്കിന് രൂപ ഇലക്ടറല്‍ ബോണ്ട് നല്‍കിയതിനെ ചോദ്യം ചെയ്യാതെയും തള്ളിപ്പറയാതെയും നരേന്ദ്രമോദിയേയും അമിത്ഷായേയും കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിപാടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (4 minutes ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (17 minutes ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (20 minutes ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (44 minutes ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (58 minutes ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (1 hour ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (1 hour ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (1 hour ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (3 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (3 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (3 hours ago)

ഇ പി ജയരാജൻ വീണ്ടും അവധിയെടുക്കും...!  (3 hours ago)

കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (3 hours ago)

കാപ്സ്യുൾ ഇറക്കാതെ പാർട്ടി...  (4 hours ago)

ആവേശകരമായ പോളിങ്.  (4 hours ago)

Malayali Vartha Recommends