ഈറോഡ് എംപി എ.ഗണേശമൂര്‍ത്തി അന്തരിച്ചു... കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്ന് ആശുപത്രി അധികൃതര്‍
ഈറോഡ് എംപി എ.ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്ന് ആശുപത്രി അധികൃതര്‍ .
ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് റൂമില്‍ അബോധാവസ്ഥയില്‍ ഗണേശമൂര്‍ത്തിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു. ആത്മഹത്യാശ്രമം ആണെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉറക്കഗുളിക വെള്ളത്തില്‍ കലക്കിയതായി റൂമില്‍നിന്നു കണ്ടെത്തിയിരുന്നു. ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷിച്ചു വരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇപ്രാവശ്യം ഈറോഡ് സീറ്റില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണു മത്സരിക്കുന്നത്. പകരം വിരുതുനഗര്‍ സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്കു വിട്ടുനല്‍കി.
എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാര്‍ഥി. ഇപ്രാവശ്യവും പാര്‍ട്ടി തനിക്കു സീറ്റ് നല്‍കുമെന്ന് ഗണേശമൂര്‍ത്തി എല്ലാവരോടും പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ ഗണേശമൂര്‍ത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാര്‍ട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു.
ഇതില്‍ ഗണേശമൂര്‍ത്തി മനോവിഷമത്തില്‍ ആയിരുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. എംഎല്‍എയും രണ്ടുതവണ എംപിയുമായി.77 വയസ്സുകാരനായ എംപി പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha