ഇന്റിഗോ വിമാനത്തിന്റെ ചിറക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉരഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉരഞ്ഞു. സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അന്വേഷണം തുടങ്ങി. ഇന്റിഗോ വിമാനത്തിന്റെ പൈലറ്റിനെ അന്വേഷണം മുൻനിർത്തി ജോലിയിൽ നിന്ന് മാറ്റിനിർത്തി കൊണ്ടുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇന്നലെ കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടത്. രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു .
അപകടമുണ്ടായ സമയത്ത് ഈ വിമാനം നിർത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ചിറകിന്റെ ഒരു വശം അടർന്നുവീണു. ഇന്റിഗോ വിമാനത്തിന്റെ ചിറകിനും തകരാറുകൾ ഉണ്ടായി. ഇന്റിഗോ വിമാനത്തിന്റെ ചിറക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉരഞ്ഞ സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അന്വേഷണത്തിന് തുടക്കമിട്ടു . ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയതായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം.
റൺവേയിൽ പ്രവേശിക്കാനുള്ള ക്ലിയറൻസ് കാത്തുനിൽക്കുകയായിരുന്ന എയർ ഇന്ത്യ വിമാനം . ഇതിലേക്ക് മറ്റൊരു വിമാനം ഉരസി. രണ്ട് വിമാനങ്ങളും പിന്നീട് ബേയിലേക്ക് തന്നെ കൊണ്ടുവന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിവിൽ വ്യോമയാന ഡയറക്ടറേറ്റും വിമാനത്താവള അധികൃതരും നടത്തുന്ന അന്വേഷണവുമായി കമ്പനി സഹകരിക്കുന്നുവെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha























