വാട്ടര്‍ പാര്‍ക്കിലെ സ്ളൈഡില്‍ നിരയിറങ്ങിയതിന് പിന്നാലെ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം...
വാട്ടര്‍ പാര്‍ക്കിലെ സ്ളൈഡില്‍ നിരയിറങ്ങിയതിന് പിന്നാലെ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
ഡല്‍ഹി ആദര്‍ശ് നഗര്‍ സ്വദേശിയായ ധന്‍ജയ് മഹേശ്വരി എന്ന യുവാവാണ് മരണപ്പെട്ടത്. ധന്ജയും നാല് സുഹൃത്തുക്കളും ഗ്രേറ്റര്‍ ഇന്ത്യ പ്ളേസ് മാളിലെ എന്റര്‍ടെയിന്‍മെന്റ് സിറ്റി വാട്ടര്‍ പാര്‍ക്കിലാണ് അവധി ദിവസം ചെലവഴിക്കാനായി എത്തിയത്.
വസ്ത്രങ്ങള്‍ മാറി സാധനങ്ങളെല്ലാം ലോക്ക്റൂമില് സൂക്ഷിച്ചതിനുശേഷം നാലുപേരും സ്ളൈഡില്‍ ഇറങ്ങി. ഓരോരുത്തരായി സ്ളൈഡില്‍ നിരങ്ങുന്നതിനിടെ ധന്ജയ്ക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് നിലത്തിരുന്ന് അല്‍പ്പം വിശ്രമിച്ചെങ്കിലും സുഖം പ്രാപിക്കാതെ വന്നതോടെ അടുത്തുള്ള കൈലാഷ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാള്‍ അധികൃതര്‍ തന്നെയാണ് യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.
പരിശോധനകള്‍ക്ക് പിന്നാലെ ധന്‍ജയ് മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ ധന്ജയുടെ മാതാപിതാക്കളും ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് . സംഭവത്തില്‍ നിയമനടപടികള്‍ ആരംഭിച്ചതായും വ്യക്തമാക്കി പൊലീസ്.
https://www.facebook.com/Malayalivartha