Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കയ്യടി ഏറ്റുവാങ്ങി മോദി... മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; നിര്‍ണായകമാകുന്ന യുപിയില്‍ യോഗിക്കൊപ്പം റോഡ് ഷോ; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി; കത്തിക്കയറുന്ന പ്രസംഗവുമായി ജനങ്ങള്‍ക്കിടയില്‍

06 MAY 2024 08:36 AM IST
മലയാളി വാര്‍ത്ത

യുപിയിലെ ഓരോ സീറ്റും ബിജെപിക്ക് പ്രധാനമാണ്. മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. 7 മണിയോടെ അയോധ്യയിലെത്തുന്ന മോദി രാമക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് രണ്ട് കിലോമീറ്റര്‍ ദൂരം പ്രധാനമന്ത്രി റോഡ് ഷോ നടത്തി.

പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം വലിയ വിവാദമായതിന് പിന്നാലെയാണ് രാമക്ഷേത്രം വീണ്ടും സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ മോദി തന്നെ നേരിട്ടിറങ്ങുന്നത്. ജനുവരിയില്‍ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് മോദിയുടെ ശ്രമം. യോഗി ആദിത്യനാഥിനൊപ്പമാണ് മോദി റോഡ് ഷോ നടത്തിയത്. ഒരു മണിക്കൂറോളം റോഡ് ഷോ നീണ്ടു.

12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്. ഗുജറാത്തില്‍ 25 മണ്ഡലങ്ങളിലും, കര്‍ണാടകത്തില്‍ ജഗദീഷ് ഷെട്ടാര്‍ മത്സരിക്കുന്ന ബെലഗാവി, യെദിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രക്കെതിരെ ഈശ്വരപ്പ വിമതനായി മത്സരിക്കുന്ന ശിവമൊഗ ഉള്‍പ്പടെ പോളിംഗ് ബാക്കിയുള്ള 14 മണ്ഡലങ്ങളും ബൂത്തിലെത്തും.

യാദവ വിഭാഗത്തിന് സ്വാധീനമുള്ളവയുള്‍പ്പടെ യുപിയിലെ 10 മണ്ഡലങ്ങളും, മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണ, ശിവരാജ് സിംഗ് ചൗഹാന്‍ മത്സരിക്കുന്ന വിദിഷ ഉള്‍പ്പടെ എട്ടും, പശ്ചിമബംഗാളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മത്സരിക്കുന്ന മുര്‍ഷദിബാദ് ഉള്‍പ്പടെ 4 മണ്ഡലങ്ങളിലും വോട്ടിംഗ് നടക്കും.

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറിയതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച സൂറത്തില്‍ പോളിംഗില്ല. വോട്ടിംഗ് തീയതി മാറ്റിയതിനാല്‍ അനന്ത്‌നാഗ് - രജൗരി മണ്ഡലത്തിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കില്ല. മൂന്നാം ഘട്ട പോളിംഗ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പകുതിയിലധികം ലോക്‌സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

2019-ല്‍ താന്‍ വീണ്ടും പ്രധാനമന്ത്രിയാവുമെന്ന് സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് പ്രവചിച്ചിരുന്നതായി നരേന്ദ്രമോദി. ഇത് തനിക്കുള്ള മുലായത്തിന്റെ ആശീര്‍വാദമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റേയും മുദ്രാവാക്യങ്ങള്‍ നുണകളാണെന്നും അവരുടെ ഉദ്ദേശങ്ങള്‍ നല്ലതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും അവരുടേയും മക്കളുടേയും ഭാവിക്കുവേണ്ടിയാണ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്. കുടുംബത്തിന്റേയും വോട്ടുബാങ്കുളുടേയും ക്ഷേമത്തിനായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മോദിയും യോഗിയും നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്ക് കുട്ടികളില്ലെന്നും മോദി പറഞ്ഞു.

യു.പിയിലെ മറ്റൊരു മണ്ഡലമായ ധൗരഹരയിലെ റാലിയിലും സംസ്ഥാനത്ത് സഖ്യമായി മത്സരിക്കുന്ന ഇരുപാര്‍ട്ടികള്‍ക്കെതിരേയും മോദി കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. എസ്.പിയുടേയും കോണ്‍ഗ്രസിന്റേയും യുവരാജാക്കന്മാരുടെ നിലനില്‍പ്പിന് പ്രീണനരാഷ്ട്രീയം അത്യന്താപേക്ഷിതമായെന്ന് മോദി ആരോപിച്ചു. യാതൊരു വിവേചനവുമില്ലാതെ മുസ്ലിങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും അവരെ കരുക്കളാക്കുകയാണെന്ന് മുസ്ലിങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിങ്ങളെ സേവിക്കാന്‍ എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഞാന്‍ നീക്കിവെക്കും. എനിക്ക് സ്വന്തമായി കുടുംബമില്ല. നിങ്ങളാണ് എന്റെ കുടുംബവും പിന്തുടര്‍ച്ചക്കാരും. എന്റെ ഭാരതമാണ് എന്റെ കുടുംബമെന്നും മോദി പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (18 minutes ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (49 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

Malayali Vartha Recommends