പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ 5 പൈസ കുറച്ചു,ഡീസല്‍ ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു

പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപ 5 പൈസ കുറച്ചു. ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതും ഡോളറുമായുള്ള താരതമ്യത്തില്‍ രൂപയുടെ വിലയില്‍ മാറ്റമുണ്ടായതുമാണ് വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. ഡീസലിന് നാല് രൂപയും പാചകവാതകത്തിന് നൂറ് രൂപയും വര്‍ധിപ്പിക്കണമെന്ന് കിരീത് പരേഖ് കമ്മിറ്റി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. മെയ് മാസത്തിനു ശേഷം ഏഴ് പ്രാവശ്യം പെട്രോളിന് വില വര്‍ദ്ധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























