ഏഴ് സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി; രക്ഷപ്പെട്ടത് പോലീസുകാരെ ആക്രമിച്ച്

മധ്യപ്രദേശിലെ കണ്ഡവ ജയിലില്‍ നിന്നും ഏഴ് സിമി പ്രവര്‍ത്തകര്‍ രക്ഷപെട്ടു. പോലീസുകാരെ ആക്രമിച്ച ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവരില്‍ ഒരാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്‌തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് ഇവര്‍ തടവു ചാടിയത്. ആക്രമണത്തില്‍ കുത്തേറ്റ രണ്ടു ജയില്‍ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
കാണ്ഡവയില്‍ ഒരു ആശുപത്രിയില്‍ സ്‌ഫോടനം നടത്തിയതിനും, ഒരു എ.എസ്.ഐയെ കൊലപ്പെടുത്തിയതിനുമാണ് ഇവര്‍ അറസ്‌റ്റിലായത്.
തീവ്രവാദ ബന്ധങ്ങളെ തുടര്‍ന്ന് 2001ല്‍് സ്‌റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ(സിമി) രാജ്യത്ത് നിരോധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























