ഡല്‍ഹിയില്‍ ഉഷ്ണ തരംഗം.... 47 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില... ജാഗ്രതയുടെ ഭാഗമായി ഡല്‍ഹിയില്‍ അടുത്ത അഞ്ചുദിവസം ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഡല്‍ഹിയില്‍ ഉഷ്ണ തരംഗം.... 47 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില... ജാഗ്രതയുടെ ഭാഗമായി ഡല്‍ഹിയില്‍ അടുത്ത അഞ്ചുദിവസം ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഡല്‍ഹിയില്‍ 47.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡല്‍ഹിക്ക് പുറമേ സമീപ പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വൈദ്യുതി ഉപഭോഗവും പാരമ്യത്തില്‍ എത്തി. വൈദ്യുതി ഉപഭോഗം 7572 മെഗാവാട്ട് ആയാണ് ഉയര്‍ന്നത്. വേനലവധിക്കായി ഇതുവരെ അടയ്ക്കാത്ത സ്‌കൂളുകളോട് ഉടന്‍ തന്നെ കുട്ടികള്‍ക്ക് അവധി അനുവദിക്കാനായി ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഞായറാഴ്ച 44.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച സാധാരണയേക്കാള്‍ 3.7 ഡിഗ്രി ചൂടാണ് ഉയര്‍ന്നത്. നജഫ്ഗഡില്‍ തിങ്കളാഴ്ച 47.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.ഉഷ്ണതരംഗം തുടരുന്നതിനാല്‍ പകല്‍സമയത്ത് പരമാവധി വീടുകളില്‍ തന്നെ കഴിയാനും നിര്‍ദേശിച്ച് അധികൃതര്‍.
" f
https://www.facebook.com/Malayalivartha