മാപ്പ് പറയണം... ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യത്തോട് മാപ്പ് പറയണമെന്ന് കേജ്‌രിവാള്‍

ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യത്തോട് മാപ്പ് പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്മൃതി ഇറാനി എന്‍.ഡി.എ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനായി ഒരു കള്ളത്തിന് മുകളില്‍ മറ്റ് കള്ളങ്ങള്‍ പറയുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
കേന്ദ്രമന്ത്രിയുടെ കത്തില്‍ തീവ്രവാദവും ദേശവിരുദ്ധതയും ജാതിഭ്രാന്തുമാണ് കാണാന്‍ സാധിച്ചതെന്നും ഇത് ലജ്ജാവഹമാണെന്നും കെജിരിവാള്‍ കൂട്ടിച്ചേര്‍ത്തു. അംബേദ്ക്കറേയും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ദേശവിരുദ്ധമാകുന്നത് എങ്ങനെയാണെന്നും സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാള്‍ ചോദിച്ചു.
രോഹിതിന്റെ കുടുംബത്തിന്റെ ജാതിയെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് സ്മൃതി ശ്രമിക്കുന്നതെന്നും ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ് പകരം രോഹിതിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാനാണ് സൃമിതി ഇറാനി ശ്രമിക്കേണ്ടതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























