തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം; 10 പേർ മരിച്ചു; തിരിച്ചടിക്കാൻ ഒരുങ്ങി സൈന്യം
കശ്മീരിൽ സംഭവിച്ചത് രാജ്യത്തെ നടുക്കുന്ന സംഭവങ്ങളാണ്. തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം. 10 പേരാണ് ആക്രമണത്തിൽ മരിച്ചത്. 33പേർക്കു പരുക്കേറ്റു. പരുക്കേറ്റവർ ചികിൽസയിലാണ്. മരിച്ചവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ വൈകിട്ട് റിയാസി ജില്ലയിലെ പോണിക്കടുത്തു തെര്യത്ത് ഗ്രാമത്തിൽ വച്ചാണു ഭീകരർ വെടിയുതിർത്തത്. കത്രയിൽനിന്നു ശിവ്ഖോഡി ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു തീർഥാടകർ.ഭീകരാക്രമണത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സൈന്യം പ്രത്യേക ഓപ്പറേഷൻ തുടങ്ങി.
സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തുകയാണ്. ഭീകരർ ബസിനു നേരെ വെടിയുതിർത്തു. ഡ്രൈവർ വെടിയേറ്റു മരിച്ചു. ഇതോടെ ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.റിയാസി ജില്ലാ പൊലീസ് മേധാവി മോഹിത ശർമ പറയുന്നത്, ഭീകരർ ബസ് തടഞ്ഞ് വെടിവയ്ക്കുകയായിരുന്നു എന്നാണ്. തിരിച്ചടിക്കാൻ സൈന്യം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha