കര്‍ഷകര്‍ക്കായുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ 17-ാം ഗഡു വിതരണം ചെയ്തു

കര്‍ഷകര്‍ക്കായുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ 17-ാം ഗഡു വിതരണം ചെയ്തു. 9.26 കോടിയിലധികം കര്‍ഷകര്‍ക്കുള്ള വരുമാന സഹായ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 20,000 കോടി രൂപ അനുവദിച്ചു. വാരാണസിയില്‍ നടന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ സമ്മേളനത്തിലാണ് മോദി തുക അനുവദിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ലോക്‌സഭാ മണ്ഡലത്തിലെ സന്ദര്‍ശനമായിരുന്നു അത്.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു പുറത്തിറക്കാന്‍ അനുമതി നല്‍കുന്ന ആദ്യ ഫയലില്‍ മോദി ഒപ്പുവച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിലൂടെ പദ്ധതിക്ക് കീഴിലുള്ള 9.26 കോടിയിലധികം കര്‍ഷകര്‍ക്ക് 20,000 കോടിയിലധികം രൂപയുടെ ഗഡു മോദി അനുവദിച്ചു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവര്‍ ചടങ്ങില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു.
നേരത്തെ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി കിസാന്‍ നിധിക്ക് കീഴിലുള്ള ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ഒപ്പിട്ടത്. കര്‍ഷകരുടെ ക്ഷേമത്തിനായി തന്റെ സര്‍ക്കാര്‍ സമര്‍പ്പണമാണെന്ന് ഫയലില്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. 'ഞങ്ങളുടേത് കിസാന്‍ കല്യാണിനോട് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമായ ഗവണ്‍മെന്റാണ്. അതിനാല്‍ ചുമതലയേല്‍ക്കുമ്പോള്‍ ഒപ്പിട്ട ആദ്യ ഫയല്‍ കര്‍ഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണ് എന്നത് ഉചിതമാണ്. വരും കാലങ്ങളിലും കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha