ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍...പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറുകളില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും...

പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറുകളില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും.ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തുന്ന ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇ- മെഡിക്കല്‍ വിസ സൗകര്യം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി .
ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ചര്‍ച്ച നടന്നു. ബംഗ്ലാദേശിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങളുടെ സൗകര്യാര്‍ത്ഥം രംഗ്പൂരില്‍ അസിസ്റ്റന്റ് ഹൈക്കമ്മിഷന്‍ തുറക്കാന്‍ ധാരണയായി.
ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയായ ബംഗ്ലാദേശുമായുള്ള ബന്ധത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് മോദി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സുരക്ഷ, വ്യാപാരം, വാണിജ്യം, ഊര്‍ജ്ജം, കണക്ടിവിറ്റി, ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടന്നു.
പ്രതിരോധ ഉത്പാദനത്തിന്റെ നവീകരണം, ഭീകരവാദം, അതിര്‍ത്തികളില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് വിപുലമായി ചര്‍ച്ച ചെയ്തതായി നരേന്ദ്ര മോദി . സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ചും സംസാരിച്ചു. രാഷ്ട്രപതി ഭവനില്‍ ഷെയ്ഖ് ഹസീനയ്ക്ക് ആചാരപരമായ സ്വീകരണം നല്‍കി. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന കൂടിക്കാഴ്ചയാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം .
https://www.facebook.com/Malayalivartha


























