മേഘ വിസ്ഫോടനം പിറകേ മിന്നൽ പ്രളയം... കേരളമടക്കം ഭീതിയിൽ! അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം

രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം. ഉന്നതതല യോഗം വിളിച്ചത് ആഭ്യന്തര മന്ത്രാലയത്തിലാണ്. ബിഹാര്‍, കേരള, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. കൂടാതെ മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ നിലവിലുള്ള സാഹചര്യത്തിനെ വിലയിരുത്തും.
അതിനിടെ, മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിൽ വൻ നാശനഷ്ടം. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തിൽ രണ്ട് വൈദ്യുത നിലയങ്ങൾ പൂർണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു.
വൻ കൃഷി നാശമുണ്ടാവുകയും ഒട്ടേറെ വീടുകൾ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചകളിൽ അരുണാചൽ പ്രദേശിൽ കനത്ത മഴ പെയ്തിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി സ്ഥിതി മെച്ചപ്പെട്ടിരുന്നു. ഞായറാഴ്ച മഴ പ്രവചനവുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് രാവിലെ പത്തരയോടെ കനത്ത മഴ പെയ്തത്.
അതേസമയം കേരളത്തില്‍ ഇന്ന് അതിതീവ്രമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചട്ടുണ്ട്. വയനാട് , കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷ കാറ്റ് ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്.
https://www.facebook.com/Malayalivartha


























