മഴയില്‍ മുങ്ങി മുംബൈ... വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, നിരവധി വിമാനങ്ങള്‍ റദ്ദാക്കി, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴയില്‍ മുങ്ങി മുംബൈ... വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, നിരവധി വിമാനങ്ങള്‍ റദ്ദാക്കി, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍, മുംബൈയിലും പൂനെയിലും മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതു കൂടാതെ താനെ, റായ്ഗഡ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
മുംബൈ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചു. മുംബൈ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാന റോഡുകള്‍ പലതും വെള്ളത്തിലായി.
പലയിടത്തും വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. ഇന്നലെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇന്ന് സര്‍വീസുകള്‍ പുനസ്ഥാപിച്ചു.അടുത്ത രണ്ട് ദിവസം കൂടി മഴ തുടരു മെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
"
https://www.facebook.com/Malayalivartha

























