ഇന്ത്യ-ഫ്രാൻസ് രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചു... ഇന്ത്യൻ വ്യോമസേനയ്‌ക്ക് 26 റഫേൽ യുദ്ധവിമാനങ്ങളാകും രണ്ടാം ഘട്ടത്തിൽ ലഭിക്കുക..50000 കോടിയുടെ ഇടപാടാണ്.തിങ്കളാഴ്ച ആരംഭിച്ച ചർച്ചകൾ പത്ത് ദിവസത്തോളം നീളും...

പ്രതിരോധ മേഖലയിൽ ഇന്ത്യ കുതിച്ചുയരുകയാണ് . അതുകൊണ്ട് തന്നെ ശത്രുക്കൾ ഇന്ത്യയെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷെ അവരെയെല്ലാം പറപ്പിക്കാൻ കൂടുതൽ കരുത്തുറ്റ ആയുധങ്ങൾ വാങ്ങാനുള്ള പുറപ്പാടിലാണ് ഇന്ത്യ. റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യ-ഫ്രാൻസ് രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമമെൻ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടയുള്ള ഫ്രഞ്ച് പ്രതിനിധി സംഘമാണ് ചർച്ച നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് 26 റഫേൽ യുദ്ധവിമാനങ്ങളാകും രണ്ടാം ഘട്ടത്തിൽ ലഭിക്കുക. 50000 കോടിയുടെ ഇടപാടാണ്.തിങ്കളാഴ്ച ആരംഭിച്ച ചർച്ചകൾ പത്ത് ദിവസത്തോളം നീളുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന വിവരം. പ്രത്യേക ലാൻഡിംഗ് ഗിയർ ഉൾപ്പടെ സമുദ്രത്തിലെ പ്രവർത്തനങ്ങൾ സുഗമമാക്കും വിധത്തിലുള്ള യുദ്ധവിമാനമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
തദ്ദേശീയ ആയുധങ്ങളും അവയുടെ സവിശേഷതകളെയും ഉൾപ്പെടുത്തിയാകും ഫ്രാൻസ് ഭാരതത്തിനായി യുദ്ധവിമാനം തയ്യാറാക്കി നൽകുക.അസ്ത്ര എയർ-ടു-എയർ മിസൈൽ, ലാൻഡിംഗ് ഉപകരണങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ പോലുള്ള ഇന്ത്യൻ ആയുധങ്ങളുടെ സംയോജനം ഉൾക്കൊള്ളുന്ന സമഗ്രമായ പാക്കേജാണ് ഫ്രഞ്ച് ഓഫറിലുള്ളത്. പരീക്ഷണ വേളയിൽ ഇന്ത്യൻ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് റാഫേൽ വിമാനത്തിന്റെ ലാൻഡിംഗും ടേക്ക് ഓഫും ഫ്രഞ്ച് വിഭാഗം പ്രദർശിപ്പിച്ചിരുന്നെങ്കിലും തത്സമയ പ്രകടത്തിനായിമറ്റ് ചില ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരും. അതും പാക്കേജിന്റെ ഭാഗമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐഎൻഎസ് ദേഗ ഹോം ബേസ് ആയി പ്രവർത്തിക്കും.
ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവയുൾപ്പെടെയുള്ള വിമാനവാഹിനിക്കപ്പലുകളിൽ നിന്നാകും റഫേൽ വിമാനം പ്രവർത്തിപ്പിക്കുക.റാഫേൽ യുദ്ധവിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 1912 കിലോമീറ്ററാണ്. എന്നാൽ യുദ്ധമേഖലയിൽ ഇത് 1850 കിലോമീറ്ററാണ്. പരമാവധി 51,952 അടി ഉയരത്തിൽ പറക്കാൻ കഴിയും. ഒരു സെക്കൻഡിൽ 305 മീറ്റർ വരെ നേരിട്ട് പറക്കാനും ഇതിന് കഴിയും. ചിറകുകൾക്ക് 10.3 മീറ്റർ നീളവും 5.3 മീറ്റർ ഉയരവുമാണുള്ളത്.ഒരു പൈലറ്റാണ് റഫേൽ പോർവിമാനം നിയന്ത്രിക്കുന്നത്. ഇന്ത്യൻ വ്യോമസേനയിൽ 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്. പറന്നുകൊണ്ടുതന്നെ താഴെയുള്ള ദൃശ്യങ്ങൾ കൃത്യമായി പകർത്താനും അത് സേനാ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ള മികവുറ്റ ആധുനിക സംവിധാനങ്ങളും റാഫേൽ വിമാനങ്ങളിലുണ്ട്.അന്താരാഷ്‌ട്ര തലത്തിൽ നിരവധി റേറ്റിംഗുകൾ സ്വന്തമാക്കിയ റാഫേലിന് 100ൽ 90 ശതമാനം BVR റേറ്റിംഗ് ഉണ്ട്.
വലിയ തോതിൽ ശത്രു സൈന്യത്തിനെ ഭയപ്പെടുത്തുന്ന ഹാമ്മർ അഥവാ ഹൈലി എജൈൽ മോഡുലാർ അമ്യുണിഷൻ എക്സറ്റൻഡഡ് റേഞ്ച് മിസൈലുകളാണ് റാഫേലിന്റെ മറ്റൊരു സവിശേഷത.കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് അതിർത്തിയിൽ നുഴഞ്ഞു കയറ്റക്കാരായിട്ടുള്ള ശത്രുക്കളോട് നമ്മുടെ രാജ്യം പോരാടുകയാണ് . രണ്ടു ജവാന്മാർ അടക്കം വീരമൃത്യു വരിച്ചിരുന്നു. ജമ്മു കശ്മീരിലെ കഠ്‍വയിൽ തിങ്കളാഴ്ച സൈനികരുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രദേശവാസികളുടെ പങ്കിനെക്കുറിച്ചും അന്വേഷണം. പാക്ക് ഭീകരർക്ക് ഭക്ഷണവും താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരു പ്രദേശവാസിയിൽ നിന്ന് ലഭിച്ചതായാണ്
നിഗമനം. ആക്രമണത്തിന് ശേഷം ഭീകരരെ രക്ഷപ്പെടുത്തിയതും ഒളിത്താവളത്തിൽ എത്താൻ സഹായിച്ചതും ഇയാളാണെന്നും സൈന്യത്തിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. അതിനിടെ ഭീകരർ ഉപയോഗിച്ച തോക്കിനെ കുറിച്ചും ചില നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ നിർമിത എം4 കാർബൈൻ എന്ന അത്യാധുനിക റൈഫിളുകളാണ് ഇവർ ഉപയോഗിച്ചതെന്നാണ് വിവരം.ബില്ലവാറിലെ മച്ചേദി മേഖലയിലെ കുന്നിൻ മുകളിൽ വച്ച് തിങ്കളാഴ്ച വൈകീട്ടാണ് പാക്ക് ഭീകരർ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha

























