പാര്‍ക്കില്‍ കളിക്കുകയായിരുന്ന എട്ട് വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി... ആറിലും ഏഴിലും പഠിക്കുന്ന കുട്ടികളാണ് പ്രതികള്‍

പാര്‍ക്കില്‍ കളിക്കുകയായിരുന്ന എട്ട് വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലാണ് സംഭവം. ആറിലും ഏഴിലും പഠിക്കുന്ന മൂന്ന് ആണ്‍കുട്ടികളാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മൂന്നാം ക്ലാസ്സിലായിരുന്ന ഇരയായ പെണ്‍കുട്ടി. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി മൃതദേഹം കനാലില്‍ തള്ളിയെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കുട്ടികളെല്ലാം ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്.
ഞായറാഴ്ച നന്ത്യാല്‍ ജില്ലയിലെ മുച്ചുമാരി ഗ്രാമത്തിലായിരുന്നു സംഭവം. പാര്‍ക്കില്‍ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നാട്ടുകാരെ ചോദ്യം ചെയ്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പൊലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനയ്ക്കിടെ നായ പ്രതികളില്‍ ഒരാളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
പാര്‍ക്കില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇവര്‍ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുമെന്ന ഭയത്താല്‍ കൊലപ്പെടുത്തി കനാല്‍ പരിസരത്ത് ഒളിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
https://www.facebook.com/Malayalivartha

























