തമിഴ്‌നാട്ടില്‍ ഗുണ്ടാ നേതാവിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടലില്‍ ഗുണ്ടാ നേതാവ് ദുരൈയെ (40) പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി പുതുക്കോട്ട ആലങ്കുടിക്ക് സമീപം വനമേഖലയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് എത്തിയത്. ഇന്‍സ്പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം വെടിവയ്ക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ദുരൈ. പരിക്കേറ്റ പൊലീസുകാരന്റെ ചിത്രം ഉള്‍പ്പെടെ പുറത്തുവിട്ടിട്ടുണ്ട്.
വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് സംഘമാണ് ശിക്ഷ നടപ്പാക്കിയത്. ഇന്‍സ്പെക്ടര്‍ മുത്തയെ വാക്കത്തി കൊണ്ട് ദുരൈ വെട്ടിയെന്നും പ്രാണരക്ഷാത്ഥം വെടിയുതിര്‍ക്കേണ്ടിവന്നുവെന്നുവെമാണ് പൊലീസ് പറയുന്നത് . ദുരൈയുടെ നെഞ്ചിനും കാലിനും വെടിയേറ്റിട്ടുണ്ട്. പുതുക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും . തമിഴ്‌നാട്ടിലെ ഏറ്റുമുട്ടല്‍ കൊലകള്‍ കൂടുന്നതില്‍ ഹൈക്കോടതി അമര്‍ഷം രേഖപ്പെടുത്തി ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ സംഭവം.
https://www.facebook.com/Malayalivartha

























