നീറ്റ്-യുജി കേസില്‍ ബീഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍...

നീറ്റ്-യുജി കേസില്‍ ബീഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസിലെ സൂത്രധാരനെന്ന് കരുതുന്ന 'റോക്കി' എന്നറിയപ്പെടുന്ന രാകേഷ് രഞ്ജനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം പാറ്റ്നയിലും കൊല്‍ക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ 10 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 33 ആയി.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പരീക്ഷക്ക് വേണ്ടി ജാര്‍ഖണ്ഡിലെ സ്‌കൂളിലേക്ക് കൊണ്ടുപോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തല്‍. ചോര്‍ത്തിയ പരീക്ഷാ പേപ്പറുകള്‍ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു.
പരീക്ഷാ പേപ്പര്‍ ചോര്‍ന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം സമയത്ത് എന്‍ടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എന്‍ടിഎയും തെളിവുകള്‍ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സിബിഐ തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha

























