Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...

തമിഴ്‍ സിനിമ ലോകത്തിന് മറ്റൊരു തീരാനഷ്ടം കൂടി...തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു..ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം...

10 NOVEMBER 2024 09:25 AM IST
മലയാളി വാര്‍ത്ത

തമിഴ്‍ സിനിമ ലോകത്തിന് മറ്റൊരു തീരാനഷ്ടം കൂടി. തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നടക്കും.1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ് 1976ൽ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

 

തമിഴ് സിനിമകളിലും സീരിയലുകളിലും ക്യാരക്ടർ റോളുകളാണ് നടൻ കൂടുതലായി ചെയ്തത്. ഒരു ദശാബ്ദക്കാലം ഇന്ത്യൻ വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.നായകൻ (1987), മൈക്കിൾ മദന കാമ രാജൻ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനാണ് ഡൽഹി ഗണേഷ്. അപൂർവ സഹോദരങ്ങൾ (1989), ആഹാ..! (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലും വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. രജനികാന്ത്, കമൽഹാസൻ, വിജയകാന്ത് എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ഗണേഷിന് 1979ൽ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ജൂറി പരമാർശവും ലഭിച്ചിട്ടുണ്ട്.

ധ്രുവം, ദേവാസുരം, കാലാപാനി, കീർത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡൽഹി ഗണേഷിന്റെ മലയാള ചിത്രങ്ങൾ.1944 ൽ നെല്ലായിലാണ് ഡൽഹി ഗണേഷ് ജനിച്ചത്. ഇന്ത്യൻ എയർഫോഴ്സിലായിരുന്ന ഡൽഹി ഗണേഷ് 1976 ൽ പട്ടിന പ്രവേശം എന്ന ചിത്രത്തിലൂടെയാണ്സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഭാരത് നാടക സഭ എന്ന ഡൽഹി നാടക സംഘത്തിൽ അംഗമായിരുന്ന ഗണേഷ് മലയാളം , തമിഴ്, തെലുഗു അടക്കം 400 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

 

സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. പാസി എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് 1979 ൽ സംസ്ഥാന പുരസ്കാരം ലഭിച്ചു. 1994-ൽ കലൈമാമണി അവാർഡും ലഭിച്ചിട്ടുണ്ട്.നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്ത് വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാമ്മൻ ഫിലിപ് അന്തരിച്ചു... സംസ്കാരം വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ.  (2 hours ago)

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം  (2 hours ago)

ഇനി ദിലീപിന്റെ പട്ടാഭിഷേകം കണ്ടകശനി തീർന്നു രാമന്പിള്ളയുടെ വെട്ട് ,കോടതിക്ക് മുന്നിൽ മഞ്ജുവിനെ കീറി ദിലീപ്  (2 hours ago)

മാങ്കൂട്ടത്തിലിനെ പിടിക്കാൻ പിണറായിക്ക് താത്പര്യമില്ല മനസിലുള്ളത് പ്ലാൻ ബി... സഖാവെ പണി പാളും  (2 hours ago)

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഡി ആർ ഡി ഒ പെയ്ഡ് ഇന്റേൺഷിപ്പ്  (3 hours ago)

കൊമ്പൻ മുല്ലയ്‌ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു  (3 hours ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ്  (3 hours ago)

ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി..  (3 hours ago)

ഉണരുന്നില്ല... നിലവിളിച്ച് മക്കൾ...  (3 hours ago)

നിനക്ക് എവിടന്ന് കിട്ടി ടാ തെളിവ്...! റിപ്പോർട്ടറെ കയറി അടിച്ച് DILEEP FANS..!സുജയയുടെ കറുത്ത കോട്ടും സ്യുട്ടും കൂവി വിളിച്ച് ജനം..  (3 hours ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (4 hours ago)

ദിലീപിന്റെ ശവം അടക്ക് നടന്നില്ല...!പ്രോസിക്യൂഷൻ ഒറ്റി ഒറ്റ വരിയിൽ തീർത്ത് ജഡ്ജി കോടതിയിൽ നടന്നത് ഇത്  (4 hours ago)

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...  (4 hours ago)

ദിലീപ് പുല്ല് പോലെ ഇറങ്ങി വരും...!റീത്ത് വയ്ക്കാൻ വരട്ടെ അഭിഭാഷകൻ ഞെട്ടിച്ചു... പ്രോസിക്യൂഷനെ മിണ്ടിച്ചില്ല...!  (5 hours ago)

ദിലീപിന് 20 വർഷത്തെ തടവ്..?കോടതിയിലെ തെളിവുകൾ ഇത് ആ വിധി ഇതായിരിക്കും  (5 hours ago)

Malayali Vartha Recommends