Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കര്‍ണാടകയില്‍ ഹെയര്‍ ഡ്രയര്‍ അടങ്ങിയ പാഴ്സല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ ട്വിസ്റ്റ്...ഹെയര്‍ ഡ്രയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്ന് പൊലീസ്

25 NOVEMBER 2024 10:36 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ ഹെയര്‍ ഡ്രയര്‍ അടങ്ങിയ പാഴ്സല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ ട്വിസ്റ്റ്...ഹെയര്‍ ഡ്രയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്ന് പൊലീസ്.

പാഴ്സല്‍ പൊട്ടിത്തെറിച്ച് കര്‍ണാടക ബാഗേല്‍പ്പെട്ട് സ്വദേശിനിയുടെ രണ്ട് കൈപ്പത്തിയും അറ്റുപോയിരുന്നു. ഈ മാസം 15 നായിരുന്നു സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം പൊട്ടിത്തെറിക്ക് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഹെയര്‍ ഡ്രയറിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി കണ്ടെത്തുന്നത്.

ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊപ്പല്‍ സ്വദേശി സിദ്ദപ്പ ശീലാവന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാഗേല്‍കോട്ട് സ്വദേശിനിയായ യുവതിയുമായി സിദ്ദപ്പ പ്രണയത്തിലായിരുന്നു.

എന്നാല്‍ ഇവരുടെ ബന്ധത്തെ യുവതിയുടെ അയല്‍ക്കാരിയായ ശശികല എതിര്‍ത്തിട്ടുണ്ടായിരുന്നു. പുറമേയ്ക്ക് സൗഹൃദത്തിലായിരുന്നുവെങ്കിലും, പ്രണയബന്ധത്തെ എതിര്‍ക്കുന്നതിനാല്‍ സിദ്ദപ്പയ്ക്ക് ശശികലയോട് പകയുണ്ടായിരുന്നു. പ്രതികാരം വീട്ടാനായി സിദ്ദപ്പ ശശികലയുടെ പേരില്‍ പാഴ്സല്‍ അയക്കുകയായിരുന്നു.

എന്നാല്‍ പാഴ്സല്‍ വീട്ടിലെത്തുമ്പോള്‍ ശശികല വീട്ടിലുണ്ടായിരുന്നില്ല. ശശികല സുഹൃത്തായ അപകടത്തില്‍പ്പെട്ട യുവതിയോട് പാഴ്സല്‍ വാങ്ങി വീട്ടില്‍ വെക്കാനായി ആവശ്യപ്പെട്ടു. പാഴ്സല്‍ വാങ്ങിയ യുവതി എന്താണെന്ന് അറിയാനായി തുറന്നുനോക്കിയപ്പോഴാണ് കയ്യിരുന്ന് ഹെയര്‍ഡ്രയര്‍ പാഴ്സല്‍ പൊട്ടിയത്. സ്ഫോടനത്തില്‍ യുവതിയുടെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു.യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

ഖനികളിലും മറ്റും ജോലി ചെയ്തിരുന്നതിനാല്‍ സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സിദ്ദപ്പയ്ക്ക് മുന്‍പരിചയമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ചെറിയ ബോംബ് നിര്‍മ്മിച്ച് ഹെയര്‍ ഡ്രയറിനുള്ളില്‍ ഘടിപ്പിച്ച് ശശികലയ്ക്ക് ഇയാള്‍ അയച്ചു കൊടുക്കുകയായിരുന്നുവെന്നും പൊലീസ്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (50 minutes ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (59 minutes ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (1 hour ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (1 hour ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (2 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (2 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (2 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (3 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (4 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (4 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (4 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (4 hours ago)

Malayali Vartha Recommends