Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

അതിര്‍ത്തിയില്‍ നിന്ന് പാക്-ചൈന സംഘങ്ങളെ പറപ്പിക്കാന്‍ എത്തുന്നു ഇന്ത്യയ്ക്ക് പുത്തന്‍ കരുത്തന്‍

26 NOVEMBER 2024 02:01 PM IST
മലയാളി വാര്‍ത്ത

പുത്തന്‍ കരുത്തന്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ പ്രതിരോധസേന. മാസങ്ങളായുള്ള കാത്തിരിപ്പിനുശേഷം ആദ്യ മൂന്ന് എ എച്ച് 64ഇ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്ടറുകള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ആര്‍മി. ലോകത്തിലെ അത്യാധുനിക അറ്റാക് ഹെലികോപ്ടറാണിത്. അതിര്‍ത്തികളില്‍ തലപൊക്കുന്ന പാകിസ്ഥാനും ചൈനയ്ക്കും ഇനി മുട്ടിടിയ്ക്കും. ഇരുകൂട്ടര്‍ക്കും ഇപ്പോഴേ ഭയം തുടങ്ങിയിട്ടുണ്ട്. ബോയിംഗില്‍ നിന്നുള്ള ഹെലികോപ്ടറുകള്‍ ഡിസംബറിലെത്തും. വ്യോമ മേഖലയില്‍ സേനയ്ക്ക് വലിയ കരുത്ത് നല്‍കുന്നതാവും ഈ ആക്രമണ ഹെലികോപ്ടറുകള്‍.

ഹെലികോപ്ടറിലെ പ്രധാന ഘടകങ്ങള്‍ ലഭിക്കാത്തത് മൂലം ഫെബ്രുവരിയില്‍ നടക്കേണ്ട ഡെലിവറി ഡിസംബറിലേയ്ക്ക് മാറ്റുകയായിരുന്നു. അടുത്തമാസം തന്നെ ഡെലിവറിയുണ്ടാകുമെന്ന് ബോയിംഗും സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീടുള്ള മാസങ്ങളില്‍ കൂടുല്‍ ഹെലികോപ്ടറുകളെത്തും. പടിഞ്ഞാറന്‍ അതിര്‍ത്തികളിലും വിജനമായ പ്രദേശങ്ങളിലുമായിരിക്കും ഈ ഹെലികോപ്ടറുകള്‍ സ്റ്റേഷന്‍ ചെയ്യുകയെന്നാണ് വിവരം. തുറന്ന പ്രദേശങ്ങളിലുള്ള പ്രവര്‍ത്തനത്തിനായാണ് അപ്പാച്ചെ ഹെലികോപ്ടറുകള്‍ കൂടുതലായും ഉപയോഗിക്കുന്നത്.

കരയില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് വ്യോമ പിന്തുണ നല്‍കും. ശത്രുക്കളുടെമേല്‍ കൃത്യമായ ആക്രമണം നടത്തുകയും രഹസ്യാന്വേഷണ ദൗത്യങ്ങള്‍ നടത്തുകയും ചെയ്യുന്നതിലൂടെ അപ്പാച്ചെകള്‍ ഇന്ത്യയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ 22 അപ്പാച്ചെകളുണ്ട്. 2022ലാണ് അപ്പാച്ചെകള്‍ക്കുള്ള കരാറില്‍ ഇന്ത്യന്‍ ആര്‍മി ഒപ്പുവയ്ക്കുന്നത്. പുതിയ ഹെലികോപ്ടറുകള്‍ എത്തുന്നതോടെ ആര്‍മിയും വ്യോമസേനയും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.


സവിശേഷതകള്‍

ബോയിംഗ് എ എച്ച് 64ഇ അപ്പാച്ചെ ശക്തമായ അമേരിക്കന്‍ നിര്‍മിത ആക്രമണ ഹെലികോപ്ടറാണ്. ഇരട്ട ടര്‍ബോ ഷാഫ്റ്റ് എഞ്ചിന്‍, ടെയില്‍ വീല്‍ ലാന്‍ഡിംഗ് ഗിയര്‍, രണ്ട് ക്രൂ അംഗങ്ങള്‍ക്കായി ടാന്‍ഡം കോക്പിറ്റ്, അത്യാധുനിക സെന്‍സറുകള്‍, നൈറ്റ് വിഷന്‍ എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകള്‍.

എയര്‍ക്രാഫ്റ്റിന്റെ പ്രധാന ബോഡിയായ അപ്പാച്ചെയുടെ ഫ്രണ്ട് ഫ്യൂസ്‌ലേജിന് കീഴില്‍ 30 എംഎം എം230 ചെയിന്‍ ഗണ്‍ ഘടിപ്പിച്ചിരിക്കുന്നു. എജിഎം114 ഹെല്‍ഫയര്‍ മിസൈലുകള്‍, ഹൈഡ്ര 70 റോക്കറ്റ് പോഡുകള്‍ തുടങ്ങിയ ആയുധങ്ങള്‍ വഹിക്കാന്‍ സ്റ്റബ് ചിറകുകളില്‍ നാല് ഹാര്‍ഡ് പോയിന്റുകള്‍ ഉണ്ട്. യുദ്ധസമയത്തെ കേടുപാടുകള്‍ നേരിടാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന.

ലോകത്തെ ഏറ്റവും അത്യാധുനിക മള്‍ട്ടിമിഷന്‍ അറ്റാക്ക് ഹെലികോപ്ടറായാണ് എഎച്ച്64ഇ അപ്പാച്ചെയെ ബോയിംഗ് വിശേഷിപ്പിക്കുന്നത്. ഡിജിറ്റല്‍ ആശയവിനിമയത്തിനുള്ള സൗകര്യം, മികച്ച അതിജീവന ശേഷി, പൈലറ്റുമാര്‍ക്ക് തീരുമാനമെടുക്കാനുള്ള പിന്തുണ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (50 minutes ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (59 minutes ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (1 hour ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (1 hour ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (2 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (2 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (2 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (3 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (4 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (4 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (4 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (4 hours ago)

Malayali Vartha Recommends