ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
ചെന്നൈ, ചെങ്കല്‍പെട്ട്, തിരുവള്ളൂര്‍ അടക്കം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ചെന്നൈയില്‍ രാത്രി മഴ കാരണം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്ര്‍ഖെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം, ഏത് സാഹചര്യവും നേരിടാനായി സംസ്ഥാനം സജ്ജമെന്ന് വിലയിരുത്തി.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ രാത്രി ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയു ചെയ്തു. ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പുളളത്.
https://www.facebook.com/Malayalivartha

























