വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹു കീറി ഹിസ്ബുള്ളയ്‌ക്കെതിരെ വീണ്ടും യുദ്ധം തുടങ്ങി
വെടിനിര്‍ത്തല്‍ കരാറും മധ്യസ്ഥ ചര്‍ച്ചയുമൊന്നും ഇസ്രായേലിന് പ്രശ്‌നമില്ല. ഹമാസിനെയും ഹിസ്ബുള്ളയെയും ഉന്‍മൂലനം ചെയ്യാതെ ഇസ്രായേല്‍ പിന്നോട്ടില്ലെന്ന് ബഞ്ചമിന്‍ നെതന്യാഹു ഇന്നു രാവിലെ പ്രഖ്യാപനം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്ന് ഒരുദിവസം പൂര്‍ത്തിയാകുംമുമ്പ് ഇസ്രായേല്‍ സൈന്യം തെക്കന്‍ ലബനനിലേക്ക് വീണ്ടും വ്യേമാക്രമണം നടത്തിക്കൊണ്ടാണ് യുദ്ധം പുനരാരംഭിച്ചത്. . അറുപത് ദിവസത്തേക്കാണ് ബുധനാഴ്ച നിലവില്‍ വന്ന ഇസ്രായേല്‍- ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ധാരണ. ലബനോനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് കേന്ദ്രത്തിലേക്കാണ് ശക്തമായ ആക്രമണം നടത്തിയതെന്നും അവിടെ ആയുധശേഖരം കണ്ടെത്തിയെന്നുമാണ് ഇസ്രയേല്‍ വിശദീകരണം നടത്തുന്നു. എന്നാല്‍, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഹിസ്ബുള്ള ആരോപണം ഉന്നയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പായതിനെ തുടര്‍ന്ന് അഭയാര്‍ഥികളും നാടുവിട്ടവരും വന്‍തോതില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കെ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തിയതും മറ്റൊരു തിരിച്ചടിയായി.
നാടുവിട്ടവരുടെ മടക്കം സംശായസ്പദമായി തോന്നിയതിനാലും ഇവര്‍ക്കൊപ്പം ഒളിവിലായിരുന്ന ഹിസ്ബുള്ള ഭീകരര്‍ നുഴഞ്ഞുകയറിയതുമാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
തെക്കന്‍ മേഖലയിലേക്ക് വാഹനങ്ങളില്‍ മടങ്ങിയെത്തിയവര്‍ക്കുനേരേ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ മുതല്‍ ഗാസയിലും ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായി തുടരുകയാണ്. കരാര്‍ വന്നതിനു പിന്നലെ മറ്റൊരു ശത്രുവായ സിറിയയിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിന്റെ സെക്കന്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ കിയോമാര്‍സ് പുര്‍ഷാഷെമി കൊല്ലപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതോടെ സ്വന്തം പ്രദേശത്തേക്കു തിരിച്ചുവരുന്നവരെ ഇസ്രയേല്‍ സൈന്യം ആക്രമിക്കുകയാണെന്നു സിറിയ ആരോപിച്ചു. തെക്കന്‍ ലെബനനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രായേലി സൈന്യം ആറ് വട്ടം വെടിയുതിര്‍ത്തെന്നാണ് ലെബനന്‍ സൈന്യം ആരോപിച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ തെക്കന്‍ ലെബനനിലെ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് മടങ്ങിയ ലൈബനീസ് വംശജര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നാണ് സൈന്യം ആരോപിക്കുന്നത്.
വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ക്കൊപ്പം ഹിസ്ബുള്ളയുടെ നൂറോളം പോരാളികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്. പതിമൂന്നു മാസത്തിലേറെയായുള്ള സംഘര്‍ഷത്തിനു വിരാമമിടാന്‍ യു.എസിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ കൊണ്ടുവന്ന 60 ദിന വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ചയാണ് നിലവില്‍വന്നത്.
അടുത്ത യുദ്ധത്തിന് കോപ്പുകൂട്ടിക്കൊണ്ട് ഇസ്രയേല്‍ സൈന്യം വീണ്ടും തെക്കന്‍ ലെബനനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മുമ്പ് അധിനിവേശം നടത്തിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ നിന്ന് ലെബനോന്‍ ജനതയോട് വിട്ടുനില്‍ക്കണമെന്ന് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഏകദേശം 500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തെക്കന്‍ ലെബനനിലെ 62 ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതിനെതിരെയും ഇസ്രായേലി സൈനിക വക്താവ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
ഏറെ വൈകാതെ ഈ പ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ അധിനിവേശം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അതിനിടെ, ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ബോംബാക്രമണങ്ങളില്‍ 21 പലസ്തീന്‍കാര്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഹമാസ് വീണ്ടും സംഘം ചേരുന്നതു തടയാനെന്ന പേരില്‍ വടക്കന്‍ ഗാസയ്ക്കു പുറമേ തെക്കന്‍ ഗാസയിലെ ഉള്‍പ്രദേശങ്ങളിലേക്കും ഇസ്രയേല്‍ ടാങ്കുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗാസയില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 44,282 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തി നാലായിരം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
അറുപതു ദിവസത്തെ കരാറനുസരിച്ച് ദക്ഷിണ ലെബനനില്‍ ആയുധങ്ങളടക്കമുള്ള ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകരുതെന്നും, ഇസ്രായേലി സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറണമെന്നുമാണ് വെടിനിര്‍ത്തലിലെ ധാരണ. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണങ്ങള്‍ മുഴുവന്‍ എങ്ങനെ പ്രാബല്യത്തിലാക്കും എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ സാധാരണക്കാരടക്കം 3700 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ലെബനന്‍ സ്ഥിരീകരിക്കുന്നത്.
അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളാണ് ഇരു രാജ്യങ്ങളും അംഗീകരിച്ചത്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇസ്രയേല്‍ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാല്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കരാറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഹിസ്ബുള്ള ധാരണ ലംഘിച്ചാല്‍ ഇസ്രയേല്‍ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്നലെ മുതല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha