കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാലാനുസൃതമായ ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്യാനുള്ള എട്ടാം ശമ്പളക്കമ്മിഷന്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാലാനുസൃതമായ ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്യാനുള്ള എട്ടാം ശമ്പളക്കമ്മിഷന്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
2026 ജനുവരി ഒന്നു മുതല്‍ ശമ്പള പരിഷ്‌കരണം നിലവില്‍ വരുന്ന രീതിയില്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും. കമ്മിഷന്‍ അദ്ധ്യക്ഷനെയും രണ്ട് അംഗങ്ങളെയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി .
പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിവിധ സാമ്പത്തിക സൂചികകള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 41,000 രൂപയായി ശുപാര്‍ശ ചെയ്തേക്കുമെന്ന് സൂചനയുണ്ട്. 49 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇത് പ്രയോജനപ്പെടും.
പത്തു വര്‍ഷത്തിലൊരിക്കലാണ് ശമ്പള കമ്മിഷന്‍ രൂപീകരിക്കുന്നത്. 2014 ഫെബ്രുവരി 28 ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ രൂപീകരിച്ച ഏഴാം ശമ്പള കമ്മിഷന്‍ 2015 നവംബര്‍ 19 ന് സമര്‍പ്പിച്ച ശുപാര്‍ശകള്‍ 2016 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
"
https://www.facebook.com/Malayalivartha

























