റയിവേ ജീവനക്കാര്‍ ഏപ്രില്‍ 11 മുതല്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു

ഏഴാം ശമ്പള കമ്മിഷന്‍ നിര്‍ദേശങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുക, സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക എന്നിവയടക്കം 36 ആവശ്യങ്ങള്‍ ഉന്നയിച്ചു റയിവേ ജീവനക്കാര്‍ ഏപ്രില്‍ 11 മുതല്‍ ദേശീയതലത്തില്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. തപാല്‍, പ്രതിരോധ വകുപ്പുകളിലെയടക്കം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും റയില്‍വേ ജീവനക്കാര്‍ക്കൊപ്പം ചേരാന്‍ യൂണിയനുകളുടെ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, നിയമനത്തില്‍ ജീവനക്കാരുടെ മക്കള്‍ക്കു സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാതെ വന്നതോടെയാണു സമരം.
ഇതുസംബന്ധിച്ചു സതേണ്‍ റയില്‍വേ മസ്ദൂര്‍ യൂണിയന്‍ (എസ്ആര്‍എംയു) ദക്ഷിണ റയില്‍വേ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധനയില്‍ 90.07% ജീവക്കാരും സമരത്തെ അനുകൂലിച്ചു. വിവിധ കേന്ദ്രങ്ങളിലായി ഈമാസം 11 മുതുല്‍ 13 വരെ രഹസ്യ ബാലറ്റിലൂടെയായിരുന്നു ഹിതപരിശോധന. റയില്‍വേ ചട്ടപ്രകാരം, അനിശ്ചിതകാല സമരം നടത്തണമെങ്കില്‍ ജീവനക്കാരില്‍ 80% പേരെ പങ്കെടുപ്പിച്ചു ഹിതപരിശോധന നടത്തുകയും സമരത്തിന് അനുകൂലമായി മൂന്നില്‍രണ്ടു ഭാഗം വോട്ടുകള്‍ ലഭിക്കുകയും വേണം. മാര്‍ച്ച് 11നു ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ക്കു നോട്ടിസ് നല്‍കുമെന്നും ഏപ്രില്‍ 11നു രാവിലെ ആറിനു സമരം ആരംഭിക്കുമെന്നും ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ദക്ഷിണമേഖല കണ്‍വീനറും സതേണ്‍ റയില്‍വേ മസ്ദൂര്‍ യൂണിയന്‍ (എസ്ആര്‍എംയു) ജനറല്‍ സെക്രട്ടറിയുമായ എന്‍. കണ്ണയ്യ അറിയിച്ചു.
ഓരോ മേഖലയിലെയും യൂണിയനുകള്‍ ഇത്തരത്തില്‍ നോട്ടിസ് നല്‍കി സമരം തുടങ്ങും. മൂന്നുവര്‍ഷത്തിനിടെ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു രണ്ടുതവണ സമരത്തിന് ഒരുങ്ങിയെങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























