ഇന്ത്യയുടെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിച്ച ഓര്‍മകളുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് വിരാട് വിശ്രമത്തിലേക്ക്

അറുപതിലേറെ വര്‍ഷത്തോളമായി ഇന്ത്യയുടെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിച്ച ഓര്‍മകളുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് വിരാട് വിശ്രമത്തിലേക്ക്. മുംബൈയിലേക്കുള്ള അവസാന യാത്രയില്‍ കപ്പല്‍ ഇന്നലെ ചെന്നൈയിലെത്തി. വിശാഖപട്ടണത്തെ രാജ്യാന്തര ഫ്‌ലീറ്റ് റിവ്യൂവില്‍ പങ്കെടുത്ത ശേഷം കാക്കിനാഡ തുറമുഖം വഴിയാണു വന്നത്. 1987മേയ് 12നാണു വിരാട് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്. അതിനുമുന്‍പ് 30 വര്‍ഷത്തോളം ബ്രിട്ടിഷ് സൈന്യത്തെ സേവിച്ചിരുന്നു. ഇതുവരെ 18 കമാന്‍ഡിങ് ഓഫിസര്‍മാരാണ് ഐഎന്‍എസ് വിരാടിലുണ്ടായിരുന്നത്.
ഇതില്‍ അഡ്മിറല്‍ മാധവേന്ദ്ര സിങ്, അഡ്മിറല്‍ അരുണ്‍ പ്രകാശ്, അഡ്മിറല്‍ നിര്‍മല്‍ വര്‍മ എന്നിവര്‍ നാവികസേനാ മേധാവിമാരായി. ഇതുവരെ സഞ്ചരിച്ചതു 40,000 മണിക്കൂറോളം. താണ്ടിയത് അഞ്ചു ലക്ഷം നോട്ടിക്കല്‍ മൈലിലേറെ ദൂരം. 26 യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വഹിക്കാന്‍ വിരാടിനു കഴിയും. ഈ വിമാനവാഹിനി കപ്പലില്‍ നിന്നു കുതിച്ചുയര്‍ന്ന വിമാനങ്ങള്‍ മാത്രം 20,000 മണിക്കൂറോളം പറന്നു.
വിരാടിന്റെ അവസാനയാത്ര മുംബൈ തുറമുഖത്ത് അവസാനിച്ച ശേഷം കപ്പലിനെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനാണ് ആലോചന. കപ്പലിലെ 1,500 മുറികള്‍ വിനോദസഞ്ചാരികള്‍ക്കു താമസിക്കാനായി ലഭ്യമാക്കും. ആന്ധ്രാ സര്‍ക്കാരുമായി സഹകരിച്ചു സ്വകാര്യ സംരംഭകരുടെ സഹായത്തോടെയാണു നാവികസേന പദ്ധതി നടപ്പാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























