പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ്, യു.എസ് സന്ദര്‍ശനത്തില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നേക്കും...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ്, യു.എസ് സന്ദര്‍ശനത്തില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. 10 മുതല്‍ 13വരെയാണ് സന്ദര്‍ശനം.
ഫ്രാന്‍സില്‍ സുപ്രധാന പ്രതിരോധ ഇടപാടും യു.എസില്‍ കുടിയേറ്റടക്കം വിഷയങ്ങളും ചര്‍ച്ചയാകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായാണ് ഉഭയകക്ഷി ചര്‍ച്ച.
10ന് വൈകുന്നേരം പാരീസില്‍ എത്തുന്ന പ്രധാനമന്ത്രി രാത്രി പ്രസിഡന്റ് മാക്രോണ്‍ ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. എ.ഐ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് ലോക നേതാക്കളും വ്യവസായ പ്രമുഖരും വിരുന്നിനെത്തും. 11ന് ഉച്ചകോടിയില്‍ പ്രസിഡന്റ് മാക്രോണിനൊപ്പം പങ്കെടുക്കുന്നതാണ്. മൂന്നാമത് എ.ഐ ഉച്ചകോടിയാണിത്. എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗങ്ങളും ദോഷങ്ങളും ചര്‍ച്ച ചെയ്യും. ഉച്ചകോടി കഴിഞ്ഞാകും പ്രസിഡന്റ് മാക്രോണുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചയും പ്രതിനിധി ചര്‍ച്ചയും നടത്തുക.
റഫാല്‍ യുദ്ധവിമാനം, സ്‌കോര്‍പിയോണ്‍ അന്തര്‍വാഹിനി ഇടപാടുകളും ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് സൂചനകളുള്ളത് . 11നും മാക്രോണ്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 12ന് രാവിലെ ഇരുവരും തെക്കന്‍ ഫ്രാന്‍സിലെ മാര്‍സെയിലേക്ക് പോകും. അവിടെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
പ്രശസ്തമായ മാര്‍സെയില്‍ യുദ്ധസ്മാരകവും മോദി സന്ദര്‍ശിക്കും. ഒന്നാം ലോകമഹായുദ്ധത്തില്‍ രക്തസാക്ഷിത്വം വഹിച്ച ഇന്ത്യക്കാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha