ഗുജറാത്തില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്ക്

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എല്ലാവരിലേക്കും എത്തിക്കാനായുള്ള കാമ്പയിനുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാധാന്യം നല്‍കുമ്പോള്‍ മോഡിയുടെ സ്വന്തം സംസ്ഥാനത്തിലെ വില്ലേജില്‍ പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഗുജറാത്തിലെ മെഹ്‌സനയിലാണ് സംഭവം. സുരാജ് വില്ലേജിലാണ് നിയമം നിലവില്‍ വന്നിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രമാണ് സുരാജിലേക്കുള്ള ദൂരം.
അവിവാഹിതരായ പെണ്‍കുട്ടികള്‍ ആരെങ്കിലും ഫോണ്‍ ഉപയോഗിക്കുന്നതായി അറിഞ്ഞാല്‍ അവരില്‍ നിന്നും 2,100 രൂപ പിഴ ഈടാക്കാനും പഞ്ചയത്ത് ഇറക്കിയ ഉത്തരവില്‍ പറയുന്നു. മാത്രമല്ല പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്ന വിവരം അറിയിക്കുന്നവര്‍ക്ക് 200 രൂപ പ്രതിഫലമായി നല്‍കാനും തീരുമാനമായി. ബന്ധുക്കളുമായി സംസാരിക്കാന്‍ മാത്രം മാതാപിതാക്കളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങാം.
പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ഫോണ്‍, തങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് സമയവും പണവും നഷ്ടമാക്കും. പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കാതെ ആ സമയം പഠിക്കാനും മറ്റ് ജോലികള്‍ ചെയ്യാനും ഉപയോഗിക്കണമെന്ന് ഗ്രാമ മുഖ്യന്‍ ദെവ്‌സി വന്‍കര്‍ പറഞ്ഞു. പഞ്ചായത്ത് തീരുമാനം ഇവിടുത്തെ എല്ലാവരും തന്നെ സ്വാഗതം ചെയ്‌തെന്നും ദെവ്‌സി പറഞ്ഞു. പെണ്‍കുട്ടികളില്‍ നിന്നും ഫോണും ആണ്‍കുട്ടികളില്‍ നിന്നും ലഹരിയും മദ്യവും മാറ്റിനിര്‍ത്താനാണ് തങ്ങളുടെ ശ്രമമെന്നും ദെവ്‌സി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























