Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഫ്രീഡം 251 സത്യമോ തട്ടിപ്പോ, എഫ് ബിയില്‍ നിറയെ വാദപ്രതിവാദങ്ങള്‍

19 FEBRUARY 2016 12:53 AM IST
മലയാളി വാര്‍ത്ത.

More Stories...

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ

26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി..പെർസിസ്റ്റന്റ്‌ മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം..ഒടുവിൽ സംഭവിച്ചത്..

വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വെറും കടലാസു പുലിയോ. 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ അതാര്‍ക്കും എളുപ്പത്തില്‍ ദഹിക്കുന്ന കാര്യമല്ല എന്നാണ് പുതിയ വാദം. കാരണങ്ങള്‍ പലത്.
3ജി സ്മര്‍ട്ട് ഫോണായ ഫ്രീഡം 251ന് 1.3 ഗിഗാ ഹെര്‍ട്ടസ് ക്വാഡ് പ്രോസസറും 1ജിബി റാമും 8ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 32 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറിയും ആവാം. കൂടാതെ 1450 എംഎഎച്ച് ബാറ്ററിയുമുണ്ട്. രാജ്യത്താകമാനം 650 കേന്ദ്രങ്ങളിലൂടെ ജൂണ്‍ 30ന് ഫോണ്‍ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.
ഗൂഗിളില്‍ അഡ്‌കോം ഐക്കണ്‍ 4 എന്ന് സെര്‍ച്ച് ചെയ്യൂ. ഫ്രീഡം 251 എന്ന ഫോണിന്റെ ഒറിജിനലിനെ കണ്ടെത്താം. ഫ്‌ലിപ്കാര്‍ട്ടില്‍ 4081 രൂപയ്ക്ക് വില്‍ക്കപ്പെടുന്ന ഫോണാണിത്. അഡ്‌കോം ഐക്കണ്‍ ഒരു 4ജി ഫോണാണ്. ഫ്രീഡം 251നെ പോലെ 3ജിയല്ല. ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ് ഡിസൈന്‍ കോപ്പിയടിച്ച ഒന്ന്.

ഇനി, ഫ്രീഡം 251ന്റെ പ്രകാശന വേളയില്‍ നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സിന്റെ ഡയറക്ടര്‍ മോഹിത് ഗോയലും സിഇഒ ധാര്‍ണ ഗോയലും ഉയര്‍ത്തിക്കാണിച്ച ഫോണിന്റെ ചിത്രം പരിശോധിച്ചിട്ടുണ്ടോ? യഥാര്‍ത്ഥ ബ്രാന്‍ഡ് നാമം എന്തോ ഒട്ടിച്ച് മറച്ച നിലയിലാണ് രണ്ട് പേരും ഉയര്‍ത്തിപ്പിടിച്ച ഈ ഫോണ്‍.യഥാര്‍ത്ഥത്തില്‍ അഡ്‌കോം റീബ്രാന്‍ഡ് ചെയ്ത ഫോണാണ് ഫ്രീഡം 251. മൂന്ന് സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി വില്‍ക്കപ്പെടുന്നുവെന്നതാണ് മറ്റൊരു കാര്യം. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട്പ്പ് ഇന്ത്യ എന്നീ മോഡിയുടെ കൊട്ടിഘോഷിക്കപ്പെട്ട മൂന്ന് പദ്ധതികളുടെ ഭാഗമായാണ് ഫോണ്‍ ഇറങ്ങുന്നത്. മോഡിയുടെ പദ്ധതികളായ സ്വച്ഛ് ഭാരത്, വിമണ്‍ സേഫ്റ്റി ആപ്പുകളും ഫോണില്‍ നേരത്തെ സെറ്റ് ചെയ്തിട്ടുണ്ടാകും.
നോയിഡ ആസ്ഥാനമായ റിങ്ങിങ് ബെല്‍സ് കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
റിങ്ങിങ് ബെല്‍സ് അപകടമണിയോ?
നോയിഡയിലും ഉത്തരാഖണ്ഡിലുമായി 250,300 കോടി രൂപയുടെ നിക്ഷേപമുള്ള രണ്ട് ഉല്‍പാദന യൂണിറ്റുകള്‍ ഉണ്ടെന്നാണ് റിങ്ങിങ് ബെല്‍സ് അവകാശപ്പെടുന്നത്. അഞ്ച് ലക്ഷം ഫോണുകള്‍ പ്രതിമാസം ഉല്‍പാദിപ്പിക്കുന്ന മൂന്ന് യൂണിറ്റുകളും ഉടന്‍ തുറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അഥവാ ഒരു മാസം തന്നെ അഞ്ച് യൂണിറ്റുകളില്‍ നിന്നായി 25 ലക്ഷം ഫോണുകള്‍ ഇറങ്ങും.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കമ്പനിയും കേന്ദ്ര സര്‍ക്കാരും ഒരുമിച്ചാകും പ്രവര്‍ത്തിക്കുക. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നീ പദ്ധതികള്‍ക്ക് ധനസഹായമായി മോഡി പ്രഖ്യാപിച്ച തുകകളൊക്കെ ഓര്‍മയുണ്ടോ? ഫ്രീഡം 251 ഫോണിന്റെ ബാക്കി പണം ആരു വഹിക്കുമെന്ന് ഊഹിക്കാമല്ലോ. അഥവാ ചൈനീസ് ഫോണിനെ റീബ്രാന്‍ഡ് ചെയ്ത് ഇന്ത്യന്‍ ഉല്‍പന്നമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഒരു മെയ്ക്ക് ഇന്‍ ഇന്ത്യാ തട്ടിപ്പാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ പോലെ തന്നെ വിദേശ നിര്‍മിതമാണ് ഈ ഫോണും.
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 30 ശതമാനം ഈ വര്‍ഷത്തോടെ പിടിച്ചെടുക്കുക എന്നാണ് കമ്പനിയുടെ ലക്ഷ്യം. വിലക്കുറവില്‍ അത് സാധ്യമെങ്കിലും ഫോണ്‍ നിര്‍മിക്കാനുള്ള വസ്തുക്കള്‍ക്ക് ഇതിലേറെ ചെലവ് വരും. സ്വാഭാവികമായും പദ്ധതി ചീറ്റും.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഫ്രീഡം 251 ബുക്ക് ചെയ്യാനാകും. ജൂണ്‍ 30 മുതലാകും ഇത് വിതരണം ചെയ്യുക. 251 രൂപ ചെറിയ ഒരു തുകയാണെങ്കിലും നാല് മാസത്തേക്ക് അത് തടയപ്പെട്ട് കിടക്കുമല്ലോ. അഥവാ, നിരവധി പേര്‍ ബുക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന കോടിക്കണക്കിന് രൂപ പണം കമ്പനിക്ക് നാല് മാസത്തേക്ക് ഒരു ലാഭവും നല്‍കാതെ വെറുതെ പിരിഞ്ഞുകിട്ടും. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു മെയ്ക്ക് ഇന്‍ ഇന്ത്യ ഫോണല്ല മറിച്ച് റീബ്രാന്റിങ് ഇന്ത്യ ഫോണാണെന്നെ പറയാനാകൂ.
ഇന്ത്യയില്‍ ഇപ്പോള്‍ ലഭിക്കുന്നതില്‍ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ടഫോണ്‍ ട്രയോ ട്രയോ സ്മാര്‍ട്ട് ടച്ച് ഫോണ്‍ ജൂനിയര്‍ 3 ആണ്. ഓണ്‍ലൈനിലെ ഇതിന്റെ വില 1449 രൂപയും. ഇതൊരു 2ജി ഫോണാണ്. എന്നാല്‍, ഫ്രീഡം 251 ആകട്ടെ 3ജി ഫോണും. ഫ്രീഡം 251ന്റെ സവിശേഷതകളോടു കൂടിയ ഏറ്റവും വിലകുറഞ്ഞ ഫോണായ ഡാറ്റാവിന്‍ഡ് പോക്കറ്റ്‌സര്‍ഫറിന് 2999 രൂപയാണ് വില.
251 രൂപയ്്ക്ക് ഇത്രയേറെ സൗകര്യങ്ങളുള്ള ഫോണ്‍ വില്‍ക്കാനാവില്ലെന്ന് സെല്ലുലാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പങ്കഡ് മൊഹിന്‍ഡ്രൂ പറയുന്നു. ഇതില്‍ എത്ര ഘടകങ്ങള്‍ ഇന്ത്യയില്‍ ലഭിച്ചാല്‍ പോലും ഈ വിലയ്ക്ക് ഫോണ്‍ നിര്‍മ്മിക്കാനാവില്ല. ഇതേ സവിശേഷതകളുള്ള ഫോണിന് എട്ടിരട്ടിയെങ്കിലും വിലവരുമെന്ന് ഡാറ്റവിന്‍ഡ് സിഇഒ സുനിത് സിങ് ടുളിയും പറയുന്നു.
എന്നാല്‍, പരമാവധി ഘടകങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതുകൊണ്ടാണ് ഈ വിലയ്ക്ക് ഫോണ്‍ നല്‍കാന്‍ കഴിയുന്നതെന്ന് ഫ്രീഡം 251ന്റെ നിര്‍മ്മാതാക്കളായ റിങ്ങിങ് ബെല്‍സിന്റെ ഉടമ അശോക് ഛദ്ദ പറയുന്നു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമാണ് കമ്പനി നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നത്. പ്രതിമാസം അഞ്ചുലക്ഷം ഫോണുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. 13 ശതമാനത്തോളം വരുന്ന ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതിലൂടെ വില കുറയ്ക്കാനാവുമെന്നും അദ്ദേഹം പറയുന്നു.
ഫോണിന്റെ വില നിശ്ചയിക്കുന്നതില്‍ ഏറ്റവും പ്രധാനം അതിന്റെ പ്രോസ്സസ്സറിന്റെയും സര്‍ക്യൂട്ടിന്റെയും വിലയാണ്. അമ്പത് ശതമാനത്തോളം വരുമിത്. ഡിസ്‌പ്ലേ, സ്‌റ്റോറേജ്, ക്യാമറ തുടങ്ങിയവയ്ക്കാണ് പിന്നീട് ചെലവേറുക. ആപ്പിളിന്റെ ഐഫോണുകളില്‍ ഡിസ്‌പ്ലേയ്ക്കാണ് ഏറ്റവും ചെലവ്. ഇതിന് പുറമെ നികുതികളും മറ്റും ചേരുമ്പോഴാണ് ഫോണിന്റെ വില നിശ്ചയിക്കപ്പെടുക. എന്നാല്‍, 251 രൂപയ്ക്ക് ഇതില്‍ ഒരു ഘടകം പോലും നിര്‍മ്മിക്കാനാവില്ലെന്നു തന്നെ മറ്റു നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
എഫ് ബിയില്‍ ഇതിപ്പോള്‍ സങ്കികളും അല്ലാത്തവരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് എത്തിച്ചിരിക്കുന്നത്.എന്നാല്‍, ഈ വാഗ്ദാനത്തെ വിശ്വസിക്കാമോ? ഇത്രയും വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുമോ? കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (2 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (2 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (3 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (3 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (3 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (4 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (4 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (4 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (5 hours ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (5 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (5 hours ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (5 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (5 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (5 hours ago)

Malayali Vartha Recommends