ലാന്‍ഡ് ചെയ്ത വിമാനത്തിനുള്ളില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ലാന്‍ഡ് ചെയ്ത വിമാനത്തിനുള്ളില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ ചൗധരി ചരണ്‍ സിംഗം രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ന്യൂഡല്‍ഹി - ലക്നൗ വിമാനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. എഐ 2845 നമ്പര്‍ വിമാനത്തിലെ യാത്രക്കാരെ എല്ലാം ഇറക്കിയ ശേഷമാണ് സീറ്റ് ബെല്‍റ്റ് ധരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശിയായ ആഷിഫ് ദോലാ അന്‍സാരി (52) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. യാത്രക്കാര്‍ ഭക്ഷണം കഴിച്ചതിന്റെ ട്രേയും വെള്ളക്കുപ്പിയും മാറ്റാനായി ഫ്ളൈറ്റ് അറ്റന്‍ഡ് എത്തിയപ്പോഴാണ് ഒരാള്‍ സീറ്റില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ ഡോക്ടറാണ് അന്‍സാരി മരിച്ചുവെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവള വക്താവ് ദുഃഖം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha