തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നൽകി..ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന..ആരെയൊക്കെ കണ്ടുവെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്..

ആരായിരുന്നു, മുംബൈ ഭീകരാക്രമണം നടത്തിയത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. പാക്കിസ്ഥാന്‍. എന്തിനായിരുന്നു ഈ നീചകൃത്യം എന്ന ചോദ്യത്തിന് അജ്മല്‍ കസബ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യ തകര്‍ക്കുക, ദുര്‍ബലപ്പെടുത്തുക.ഐഎസ്ഐ ഈ കൃത്യം നടപ്പാക്കാന്‍ ഏല്‍പ്പിക്കുന്നത് ഭീകരസംഘടനയായ ലഷ്‌ക്കറെ ത്വയ്യിബയെയാണ്. ഇതിനുളള ഏകോപന ചുമതലായിരുന്നു, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന അമേരിക്കന്‍ ജയിലില്‍ കഴിയുന്ന പാക് വംശജനായ ഭീകരന്. ഇതില്‍ ഭീകരാക്രമണത്തിന്റെ ക്യാപറ്റന്‍ ചുമതല സ്വയം ഏറ്റെടുത്തത് അന്നത്തെ ലഷ്‌ക്കര്‍ നേതാവ് ആയിരുന്ന ഹാഫിസ് സയീദ് ആയിരുന്നു.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായി എന്‍ഐഎ റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഇയാളെയാണ്. അജ്മല്‍ കസബ് അടക്കമുള്ളവരെ കണ്ടെത്തി പരിശീലനം കൊടുത്തത്, ലഷ്‌ക്കര്‍ ആയിരുന്നു.അതിൽ ഇപ്പോൾ തഹാവൂർ റാണയെ അടക്കം ഇനി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ ഉത്തരങ്ങളിലേക്ക് NIA ക്കു എത്താൻ കഴിയും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇനി തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് വിശദമായ അന്വേഷണതതിന് എന്‍ഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന.
ഇവിടെ വെച്ച് ആരെയൊക്കെ കണ്ടുവെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.ഇതോടെ കൊച്ചിയില്‍ വെച്ച് റാണയെ കണ്ടവര്‍ അടക്കം കടുത്ത സമ്മര്‍ദ്ദത്തിലാണ്. 2008ലാണ് റാണ കൊച്ചിയില്‍ എത്തിയത്.ഇതിനിടെ, റാണയെയും ഹെഡ്‌ലിലേയും ഇന്ത്യയില്‍ സഹായിച്ച ഒരാള്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെഡ്‌ലിയെ ഇന്ത്യയില്‍ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയത്. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹിയില്‍ എത്തിച്ചു. ചോദ്യം ചെയ്യലില്‍ എത്ര വിവരങ്ങള്‍ ലഭ്യമാകുമെന്നതിന് ആശ്രയിച്ചാകും തുടരന്വേഷണം മുന്നോട്ടുപോകുക.
അതേസമയം, എഫ് ബി ഐ റെക്കോഡ് ചെയ്ത ഫോണ്‍ കോളുകള്‍ എന്‍ഐഎക്ക് കൈമാറി. അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളില്‍ ഇത് നിര്‍ണ്ണായ ചുവടെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha