Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

'ഷിംല കരാർ' റദ്ദാക്കി!! കടുത്ത നടപടികളിലേക്ക് ഇന്ത്യ.. തിരിച്ചടിക്കാൻ അതിർത്തിപോലും കടക്കേണ്ട...

25 APRIL 2025 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത് കേരള വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ രജിസ്ട്രാര്‍ കോടതിയെ സമീപിക്കും

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ ചേരും

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി

പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്ര യുദ്ധത്തിലേക്ക് പോകുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ ഓരോ നിമിഷവും സ്വീകരിച്ചുവരുന്നത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക ഉടമ്പടിയായിരുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചു. ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ പാക് പൗരന്മാര്‍ ഇന്ത്യ വിട്ടുപോകണമെന്ന നിര്‍ദേശവും കേന്ദ്രം നല്‍കിയിരുന്നു. ഇത്തരത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കുറയ്ക്കുന്ന കര്‍ശന നടപടികളാണ് ഇന്ത്യ കൈകൊണ്ടത്.

സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് സിന്ധു നദീജല കരാര്‍ റദ്ദാക്കിയതടക്കമുള്ള ഇന്ത്യയുടെ നടപടികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇതോടെ പാക്കിസ്ഥാനും ഇന്ത്യക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങി. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ റദ്ദാക്കുകയും അതിര്‍ത്തി കടന്നുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

ഇന്നുവരെ ഒരു ഘട്ടത്തിലും, നദീജല കരാറിനെപ്പറ്റി സംസാരിക്കാതിരുന്ന ഇന്ത്യ പാക്കിസ്ഥാൻ ഭീകരവാദത്തിൽനിന്ന് പിന്നോട്ട് പോകുന്നത് വരെ സിന്ധൂനദീജല കരാർ മരവിപ്പിക്കുകയാണ് എന്നാണ് സുരക്ഷാസമിതി യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാൻ, പിന്നാലെ എല്ലാ സമാധാന ശ്രമങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ഷിംല കരാർ  മരവിപ്പിക്കുകയാണെന്നും അറിയിച്ചു.  

ഇന്ത്യയോട് എതിര് നിൽക്കുക എന്നത് പാകിസ്ഥാന്  വലിയ വെല്ലുവിളിയാണ്.   300 കിലോമീറ്റർ ദൂരപരിധിയുള്ള ഗ്രൗണ്ട് അറ്റാക്ക് മിസൈലുകളുള്ള റഫാൽ പോർവിമാനങ്ങളും, നിശബ്ദമായി ഏത് ഭൂപ്രദേശത്തും പറന്നിറങ്ങാൻ ശേഷിയുള്ള പ്രെഡേറ്റർ ഡ്രോണുകളും അതിശക്തമായ കരസേനയുമൊക്കെയാണ് ഇന്ത്യൻ സൈന്യത്തിന്റെ ശക്തി. അതേസമയം അതിർത്തി കടക്കാതെ തന്നെ ശത്രുക്കൾക്ക് തിരിച്ചടി നൽകാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ട്.


രാജ്യാന്തര സൈനിക ശേഷിയുടെ കാര്യത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. അതേസമയം പാക്കിസ്ഥാൻ പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യക്ക് 14 ലക്ഷത്തിലധികം സജീവ സൈനികരും 11 ലക്ഷത്തിലധികം റിസർവ് സൈനികരുമുണ്ട്. ഇതിനു പുറമെ 25 ലക്ഷത്തിലധികം അർദ്ധസൈനിക വിഭാഗങ്ങളും രാജ്യത്തിനുണ്ട്. പാക്കിസ്ഥാനാകട്ടെ 6.5 ലക്ഷം സജീവ സൈനികരും 5 ലക്ഷത്തോളം അർദ്ധസൈനികരുമാണ് ഉള്ളത്

അത്യാധുനിക ടി-90 ഭീഷ്മ, അർജുൻ ടാങ്കുകൾ ഉൾപ്പെടെ 4,201 ടാങ്കുകൾ ഇന്ത്യയുടെ പക്കലുണ്ട്. പാക്കിസ്ഥാന് 2,627 ടാങ്കുകളാണുള്ളത്. കവചിത വാഹനങ്ങളുടെ കാര്യത്തിലും ഇന്ത്യ ഏറെ മുന്നിലാണ്. ഏകദേശം 1.49 ലക്ഷം കവചിത വാഹനങ്ങൾ ഇന്ത്യക്കുണ്ട്. ഇത് പാക്കിസ്ഥാനെക്കാൾ മൂന്നിരട്ടിയാണ്. കരസേനയാണ് ഇന്ത്യൻ പ്രതിരോധത്തിന്റെ പ്രധാന ശക്തി.

ടാങ്കുകൾ, കവചിത വാഹനങ്ങൾ, പീരങ്കികൾ, റോക്കറ്റ് പ്രൊജക്ടറുകൾ എന്നിവയെല്ലാം കരസേനയുടെ ആയുധ ശേഖരത്തിൽപ്പെടുന്നു. ടാങ്കുകളുടെ എണ്ണത്തിൽ പാക്കിസ്ഥാനെക്കാൾ ഇരട്ടിയിലധികം മുൻതൂക്കം ഇന്ത്യക്കുണ്ട്. ഇന്ത്യൻ കരസേന ഇപ്പോൾ തദ്ദേശീയമായ സാങ്കേതികവിദ്യയുടെ ഉപയോഗത്തിനൊപ്പം വിദേശ രാജ്യങ്ങളുടെ അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതിനും  പ്രാധാന്യം നൽകുന്നു.

ഇന്ത്യക്ക് 513 പോർവിമാനങ്ങൾ ഉൾപ്പെടെ 2,229 വിമാനങ്ങളുണ്ട്. പാക്കിസ്ഥാന് 328 പോർവിമാനങ്ങളും 1,399 വിമാനങ്ങളുമുണ്ട്. ഹെലികോപ്റ്ററുകളുടെ എണ്ണത്തിലും (899 vs 373), ആകാശത്ത് ഇന്ധനം നിറയ്ക്കാനുള്ള ശേഷിയിലും (6 ടാങ്കറുകൾ vs 4 ടാങ്കറുകൾ) ഇന്ത്യ പാക്കിസ്ഥാനെക്കാൾ മുന്നിലാണ്.

ഇന്ത്യൻ വ്യോമസേനയുടെ മുന്നേറ്റത്തിൽ ഒരു പ്രധാന നാഴികക്കല്ലാണ് ഫ്രാൻസുമായുള്ള റഫാൽ മറൈൻ പോർവിമാനങ്ങളുടെ കരാർ. 63,000 കോടി രൂപയുടെ ഈ 26 വിമാനങ്ങൾ ഇന്ത്യൻ വിമാനവാഹിനിക്കപ്പലുകളിൽ വിന്യസിക്കും. ഇത് ഇന്ത്യയുടെ നാവിക വ്യോമശേഷി വർദ്ധിപ്പിക്കും. നേരത്തെ വാങ്ങിയ 36 റഫാൽ വിമാനങ്ങൾ അംബാലയിലെയും ഹാഷിമാരയിലെയും വ്യോമ താവളങ്ങളിൽ ഇപ്പോൾ തന്നെ സജ്ജമാണ്. പുതിയ കരാറോടെ റഫാൽ വിമാനങ്ങളുടെ എണ്ണം 62 ആകും.

തദ്ദേശീയമായി നിർമിച്ച തേജസ് എംകെ-2 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം നിലവിലുള്ള സു-30എംകെഐ വിമാനങ്ങൾ നവീകരിക്കാനും അഞ്ചാം തലമുറ പോർവിമാനങ്ങൾക്കായി (AMCA പ്രോജക്റ്റ്) പദ്ധതികൾ ആസൂത്രണം ചെയ്യാനും ഇന്ത്യ തയാറെടുക്കുന്നു.

നാവിക ശക്തിയിലും  ഇന്ത്യയുടെ ആധിപത്യം വളരെ മുന്നിൽ തന്നെയാണ് .  293 യുദ്ധക്കപ്പലുകളുമായി ഇന്ത്യൻ നാവികസേന അതിശക്തമാണ്. 30-ൽ അധികം വിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുള്ള ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകൾ ഇന്ത്യയുടെ അഭിമാനമാണ്. 18 അന്തർവാഹിനികളും ഇന്ത്യയ്ക്കുണ്ട്, പാക്കിസ്ഥാന്റെ 8 അന്തർവാഹിനികൾക്ക് മേലെ. പാക്കിസ്ഥാന് ഡിസ്ട്രോയറുകളോ വിമാനവാഹിനിക്കപ്പലുകളോ ഇല്ല, ഇത് അവരുടെ നാവിക ശേഷിയെ പ്രാദേശിക ജലത്തിൽ പരിമിതപ്പെടുത്തുന്നു.


ഇവയ്ക്ക് പുറമെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBMs), അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകൾ (SLBMs), വായുവിൽ നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകൾ എന്നിവയുൾപ്പെടെ ഏകദേശം 160 വാർഹെഡുകളുടെ ഒരു ആണവ ശേഖരം ഇന്ത്യയ്ക്കുണ്ട്.
ഇന്ത്യയുടെ സൈനിക ശക്തി കര, വ്യോമ, നാവിക മേഖലകളിൽ മാത്രമല്ല, ആണവ, സൈബർ, ബഹിരാകാശ മേഖലകളിലും അതിശക്തമാണ്. ആധുനികവൽക്കരണത്തിനൊപ്പം മികച്ച തദ്ദേശീയ സാങ്കേതികവിദ്യയുടെ വളർച്ചയും ഇന്ത്യയെ മറ്റേതൊരു രാജ്യവും വെല്ലുവിളിക്കാൻ മടിക്കുന്ന ഒരു സൈനിക ശക്തിയാക്കി മാറ്റുന്നു

 ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കുറയ്ക്കുന്ന ഇന്ത്യയുടെ നടപടികള്‍ക്കെതിരെ തീരുമാനങ്ങള്‍ എടുക്കുന്നതിനായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ദേശീയ സുരക്ഷാ സമിതി (എന്‍എസ്‌സി) അടിയന്തര യോഗം ചേര്‍ന്നിരുന്നു. പ്രധാന വകുപ്പ് മന്ത്രിമാരും മൂന്ന് സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. ഈ യോഗത്തിലാണ് ഇന്ത്യയുമായുള്ള സമാധാന ഉടമ്പടിയായ ഷിംല കരാര്‍ റദ്ദാക്കുന്നതടക്കമുള്ള തീരുമാനം പാക്കിസ്ഥാന്‍ എടുത്തിട്ടുള്ളത്.

ഇന്ത്യയില്‍ നിന്ന് പാക് അതിര്‍ത്തി കടന്നുള്ള എല്ലാ ഗതാഗതവും യാതൊരു ഇളവുകളുമില്ലാതെ നിര്‍ത്തിവെക്കുമെന്നും അതിര്‍ത്തി കടന്നിട്ടുള്ളവര്‍ ഉടന്‍ തന്നെ ആ വഴി തിരിച്ചുപോകണമെന്നും ഏപ്രില്‍ 30-ന് ശേഷം ഇത് അനുവദിക്കില്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 1972 ജൂലായ് രണ്ടിന് ഒപ്പുവെച്ച ഷിംല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത് നിലവില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും.

സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയാണ് ഷിംല കരാറില്‍ പാക്കിസ്ഥാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. പാക്കിസ്ഥാനി നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കുകയും അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതോടെയാണ് പാക്കിസ്ഥാനും ഇന്ത്യക്കെതിരെ സമാന നടപടികളിലേക്ക് നീങ്ങിയത്.

പാക്കിസ്ഥാൻ മണ്ണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇന്ത്യ ഉപയോഗിക്കുകയാണെന്നും പാക്കിസ്ഥാന്‍ വൃത്തങ്ങള്‍ ആരോപിച്ചു.   ഇന്ത്യയോട് ഭീഷണിയുടെ സ്വരത്തില്‍ പാക്കിസ്ഥാന്‍ മരവിപ്പിക്കുമെന്ന് പറയുന്ന ഷിംല കരാര്‍ എന്താണ്? ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഇത് എങ്ങനെയാണ് ബാധിക്കും എന്ന് നോക്കാം

1971ലെ ഇന്ത്യാ–പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഷിംല കരാർ നിലവിൽ വരുന്നത്. ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും ആയിരുന്നു അന്ന് ഇരു രാജ്യത്തെയും ഭരണാധികാരികൾ . പാക്കിസ്ഥാൻ –ബംഗ്ലദേശ് തർക്കത്തിൽ ഇന്ത്യ ബംഗ്ലദേശിനെ പിന്തുണച്ചതായിരുന്നു ഇന്ത്യാ–പാക്കിസ്ഥാൻ യുദ്ധത്തിന്റെ പ്രകോപനം. ഇന്ത്യ വിജയിച്ച ആ യുദ്ധത്തിനു ശേഷം ഹിമാചൽ പ്രദേശിൽ വച്ച് ഒപ്പുവച്ച കരാർ ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി തുടരുന്ന പല സംഘർഷങ്ങൾക്കും അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നതായിരുന്നു അതിൽ പ്രധാനം.
 
 കശ്മീരിൽ നിരന്തരം തുടരുന്ന സംഘർഷങ്ങൾ കുറയ്ക്കുക എന്നതായിരുന്നു അതിൽ പ്രധാനം.  ∙ 1947-ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനൊടുവില്‍ 1948 ഓഗസ്റ്റ് 13-ന് പാസാക്കപ്പെട്ട ഒരു പ്രമേയത്തിലൂടെ ഇന്ത്യാ-പാക്കിസ്ഥാൻ അതിര്‍ത്തിയില്‍ 1945 ജനുവരി 5ന് ഒരു വെടിനിർത്തല്‍ രേഖ നിലവില്‍ വന്നിരുന്നു. ഷിംല കരാര്‍ യാഥാര്‍ഥ്യമായതോടെ ഈ വെടിനിറുത്തല്‍ രേഖ നിയന്ത്രണരേഖയായി ഇരുരാജ്യങ്ങളും അംഗീകരിക്കുകയാണുണ്ടായത്.

∙ ഷിംല കരാറിനു ശേഷം യുദ്ധത്തിൽ പിടിച്ചെടുത്ത 13,000 കിലോമീറ്റർ സ്ക്വയർ വരുന്ന ഭൂമി ഇന്ത്യ പാക്കിസ്ഥാന് വിട്ടുകൊടുത്തു. പക്ഷേ, തുര്‍ത്തുക്ക്, ധോതങ്ങ്, ത്യാക്ഷി, ചലൂങ്ക തുടങ്ങിയ ചില തന്ത്രപരമായ പ്രദേശങ്ങള്‍ നിലനിർത്തുകയും ചെയ്തു. ഇത് ഏകദേശം 883 കിലോമീറ്റർ സ്ക്വയർ വരും.∙ ബംഗ്ലദേശിനെ ഒരു പുതിയ രാജ്യം എന്ന നിലയിൽ നയതന്ത്രപരമായി പാക്കിസ്ഥാനെക്കൊണ്ട് അംഗീകരിപ്പിക്കുക എന്ന ചുമതലയും ഷിംല കരാർ നിർവഹിച്ചു. അതിർത്തി രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കും ഇത് നിർണായകമായിരുന്നു

1971ൽ ഷിംല കരാർ നിലവിൽ വന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ തുടർന്നുകൊണ്ടേയിരുന്ന സംഘർഷങ്ങൾ കരാർ അതിന്റെ ലക്ഷ്യം പൂർണമായി നിറവേറ്റിയിരുന്നില്ല എന്നതിന്റെ തെളിവാണ്. സിയാച്ചിൻ മോഖലയിൽ പാക്ക് സൈന്യം പിടിമുറുക്കുന്നുവെന്നും ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്നുമുള്ള വിവരത്തെത്തുടർന്നാണ് ഇന്ത്യ 1984ൽ ഓപറേഷൻ മേഘദൂതിലൂടെ ആ മേഖല പിടിച്ചെടുത്തത്. ലോകത്തെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മിലിട്ടറി ഓപ്പറേഷനുകളിലൊന്നായിരുന്നു അത്. അന്ന് ഇന്ത്യ സിയാച്ചിൻ മേഖല പിടിച്ചെടുത്തത് ഷിംല കരാറിന്റെ ലംഘനമായാണ് പാക്കിസ്ഥാൻ വ്യാഖ്യാനിച്ചത്.

 



1999ലെ കാർഗിൽ യുദ്ധവും പുൽവാമയിലെ ഭീകരാക്രമണവും ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ സാധാരണക്കാരുടെയും സൈനികരുടെയും ജീവനെടുത്തുകൊണ്ട് ഇന്ത്യ–പാക്ക് അതിർത്തിയിൽ നടക്കുന്ന ആക്രമണങ്ങൾ ഷിംല കരാർ പാലിക്കപ്പെടുന്നില്ല എന്നതിന്റെ തെളിവാണ്. പഹൽഗാമിലെ ആക്രമണത്തിലടക്കം പലതിലും പാക്ക് ഭരണകൂടത്തിന്റെ പങ്ക് പുറത്തുവരികയും ചെയ്തിരുന്നു.  
 
പാക്ക് പൗരന്മാർ രാജ്യം വിടണം എന്ന തീരുമാനമടക്കമുള്ള ഇന്ത്യയുടെ ‘സർജിക്കൽ സ്ട്രൈക്കി’ന് പിന്നാലെ, ഷിംല കരാർ മരവിപ്പിക്കും എന്ന പാക്കിസ്ഥാൻ പ്രഖ്യാപനം തിരിച്ചടിക്കും എന്നതിന്റെ മുന്നറിയിപ്പാണെന്നും നയതന്ത്ര വിദഗ്ധർ പറയുന്നു. പിന്നാലെ, രാജ്യത്തെ സംരക്ഷിക്കാൻ സേന സജ്ജമാണെന്ന പ്രഖ്യാപനവും പാക്കിസ്ഥാൻ നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 minute ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (6 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (20 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (48 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (56 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (2 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (12 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

Malayali Vartha Recommends