നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെയുള്ള ഫലോഡി ജില്ലയിലാണ് സംഭവം.
വിനോദ സഞ്ചാര കേന്ദ്രമായ സുര്‍സാഗറില്‍ നിന്ന് മടങ്ങിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസ് ഇടിച്ച ട്രെയിലറില്‍ നിര്‍മ്മാണ സാമഗ്രികള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha

























