വാടകവീട്ടില്‍ 25 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

വാടകവീട്ടില്‍ എംബിഎ ബിരുദധാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോര്‍ത്ത് ബംഗളൂരുവിലെ ഗായത്രി നഗറിലുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് 25 വയസുകാരിയായ യുവതി വാടകയ്ക്ക് താമസിച്ചിരുന്നത്. സുബ്രഹ്മണ്യന്‍ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. എംബിഎ ബിരുദധാരിയായ യുവതി നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. കര്‍ണാടകയിലെ ദാവന്‍ഗരെ സ്വദേശിയായ ഇവര്‍ വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ യുവതിയുടെ മരണം സംഭവിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണ സമയം കണ്ടെത്താന്‍ കഴിയൂ. യുവതിയുടെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വിഷാദ രോഗത്തിന് അടിമയായ യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതി നഗരത്തില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നെന്നും അവരുടെ കുടുംബം ദാവന്‍ഗെരെയിലാണെന്നും പൊലീസ് പറയുന്നു. ദിവസങ്ങളോളം യുവതിയെ ഫോണില്‍ ലഭിക്കാതെ വന്നതോടെ കുടുംബം വീട്ടുടമസ്ഥനെ ബന്ധപ്പെട്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടതോടെ തള്ളിത്തുറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























