സ്വർണവിലയിൽ നേരിയ വർദ്ധനവ്...പവന് 120 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് (നവംബർ 3) ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയും പവന് 120 രൂപ വർധിച്ച് 90,320 രൂപയുമായി.
ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 11,275 രൂപയും പവന് 90,200 രൂപയുമായിരുന്നു വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു.
അതേസമയം വെള്ളിയാഴ്ച രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയും കൂടിയിരുന്നു. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായിരുന്നു വില. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വർദ്ധിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























