റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..

യുദ്ധം അവസാനിക്കും . ആഗോള വിപണികള്‍ ഉറ്റുനോക്കുന്ന റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍. യുദ്ധത്തിന്റെ ഫലം നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ള ഒരു പ്രധാന വഴിത്തിരിവിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. തെക്കന്‍ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ യുക്രൈയ്‌നിന്റെ പ്രധാന പ്രതിരോധ ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ഒരുങ്ങുന്നുവെന്നാണ് വിവരം.റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ ഭാവി തന്നെ തീരുമാനിച്ചേക്കാവുന്ന നീക്കമാണിതെന്നു വിദഗ്ധര്‍ പറയുന്നു.
റഷ്യന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ മേഖലയിലെ യുക്രൈന്‍ പ്രവര്‍ത്തനങ്ങളെ റഷ്യന്‍ സൈന്യം കാര്യമായി തടസപ്പെടുത്തിയതു വ്യക്തമാക്കുന്ന ഒബ്ജക്റ്റീവ് കണ്‍ട്രോള്‍ ഫൂട്ടേജുകളും പുറത്തുവിട്ടിട്ടുണ്ട്. റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.റഷ്യയുടെ 11 -ാമത് ഗാര്‍ഡ്‌സ് ആര്‍മിയുടെ വിമാനങ്ങള്‍ ഫാബ് ഗ്ലൈഡ് ബോംബുകള്‍ ഉപയോഗിച്ച് മേഖലയില്‍ വ്യോമാക്രമണം നടത്തിയതായും, ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ വോള്‍ച്യ നദിക്ക് കുറുകെയുള്ള മൂന്ന് പാലങ്ങളില്‍ രണ്ടെണ്ണം നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
യുക്രൈൻ്റെ തന്ത്രപ്രധാന ഭാഗമായ കിഴക്കൻ നഗരമായ പൊക്രോവ്സ്ക് വളഞ്ഞ് റഷ്യൻ സൈന്യം . ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന പൊക്രോവ്സ്കിൽ ഇരുഭാഗത്തും റഷ്യ സൈനിക മുന്നേറ്റം നടത്തുകയാണ്. ഒരു വർഷത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ സൈന്യം ഒടുവിൽ നിർണായക ഘട്ടത്തിൽ എത്തിയതായി റഷ്യ ശനിയാഴ്ച വ്യക്തമാക്കി. 2024 പകുതി മുതൽ "ഡൊണെറ്റ്‌സ്കിലേക്കുള്ള കവാടം" എന്ന് വിളിക്കപ്പെടുന്ന പോക്രോവ്‌സ്ക് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുകയാണ്. യുക്രൈൻ പ്രവിശ്യയായ ഡൊണെറ്റ്‌സ്കിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് റഷ്യൻ സൈന്യം.
യുക്രൈൻ - റഷ്യ യുദ്ധത്തിന് മുൻപ് 70,000 ആളുകൾ താമസിച്ചിരുന്ന ഈ നഗരം ഇന്ന് പൂർണമായും നശിപ്പിക്കപ്പെടുകയും ജനവാസമില്ലാത്തതായിത്തീരുകയും ചെയ്തു. റഷ്യൻ സൈന്യത്തിൻ്റെ ശക്തമായ നീക്കത്തെ പ്രതിരോധിക്കുകയാണെന്ന് യുക്രൈൻ സൈനിക മേധാവി ഒലെക്‌സാണ്ടർ സിർസ്‌കി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പോക്രോവ്‌സ്‌ക് ഇപ്പോഴും യുക്രൈൻ്റെ നിയന്ത്രണത്തിലാണ്. റഷ്യൻ സൈന്യത്തെ നശിപ്പിക്കാനും പുറത്താക്കാനുമുള്ള സമഗ്രമായ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്." - എന്ന് യുക്രൈൻ സൈനിക മേധാവി പറഞ്ഞു.
അവ്ദിവ്ക നഗരം പിടിച്ചെടുത്തതിനുശേഷം യുക്രൈനിൽ റഷ്യ നേടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രദേശിക നേട്ടമായിരിക്കും പോക്രോവ്സ്ക് പിടിച്ചെടുക്കൽ. ഡൊണെറ്റ്സ്കിൽ ഇനിയും യുക്രെയ്ൻ നിയന്ത്രണത്തിലുള്ള പ്രധാന നഗരങ്ങളായ ക്രാംസ്റ്റോർസ്ക്, സ്ലൊവിയാൻസ്ക് എന്നിവ ലക്ഷ്യമിടുന്നതിൽ നിർണായകമാകും പൊക്രോവ്സ്ക് പിടിച്ചെടുക്കൽ.
https://www.facebook.com/Malayalivartha


























