രാജസ്ഥാനിൽ ഭാരത്‍മാല എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടം... 18 മരണം, നിരവധി പേർക്ക് പരുക്ക്

രാജസ്ഥാനിൽ ഭാരത്‍മാല എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ 18 പേർ മരണമടഞ്ഞു. അമിത വേഗതയിൽ സഞ്ചരിച്ച ടെംപോ ട്രാവലർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്.
അപകടത്തിൽപ്പെട്ട യാത്രക്കാർ ക്ഷേത്ര ദർശനത്തിനു ശേഷം ജോധ്പുരിലേക്കുള്ള മടക്ക യാത്രയിലായിരുന്നു. ജോധ്പുരിനു സമീപം ഫലോദിയിലാണ് അപകടം സംഭവിച്ചത്.
ടെംപോ ട്രാവലർ അമിത വേഗതയിലായിരുന്നുവെന്നും അപകടത്തിൽ വാഹനം പൂർണമായി തകർന്നെന്നും വ്യക്തമാക്കി പൊലീസ്.
അപകടത്തിനു പിന്നാലെ നാട്ടുകാരും പൊലീസും എക്സ്പ്രസ് വേയിലൂടെ കടന്നു പോയ മറ്റു വാഹന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
"
https://www.facebook.com/Malayalivartha
























