കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..

കരൂർ ദുരന്തം കഴിഞ്ഞ് ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പോര് അവസാനിച്ചിട്ടില്ല . അത് അവസാനിക്കാനും പോകുന്നില്ല . ഇപ്പോഴിതാ കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണമെന്നും വിജയ്‌യുടെ പ്രതികരണം എടുക്കണമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദിയെന്നും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നുള്ള നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.
രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യെ ഇകഴ്ത്താൻ അജിത്തിനെ പുകഴ്ത്തുന്നതായിരുന്നു ഡിഎംകെ രീതി. എന്നാൽ അജിത്തിന്റെ പ്രതികരണം ഡിഎംകെയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അജിത്തിനെതിരെ പ്രതികരിക്കാതെ ഉദയനിധി സ്റ്റാലിൻ വിഷയം വിജയ്‌യുടെ മേൽ വച്ച് ഒഴിഞ്ഞുമാറിയത്. ‘‘ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്. കരൂർ ദുരന്തത്തെ തുടർന്ന് തമിഴ്നാട്ടിൽ പലതും നടക്കുന്നുണ്ട്.
ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ട്. ജനക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങളും അവസാനിപ്പിക്കണം. സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറിയിരിക്കുന്നു. ആൾക്കൂട്ടങ്ങൾ അമിതമായി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. ഈ രീതി അവസാനിക്കണം’’ – കരൂർ ദുരന്തത്തെപ്പറ്റി അജിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha


























