Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി


കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായി യുവതി: ഗര്‍ഭം അലസിപ്പോയ ഭ്രൂണം യുവതി തെളിവായി സൂക്ഷിച്ചു... രാഹുലിനെ പൂട്ടാൻ വൻ സന്നാഹം


രാഹുലിനോട് രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടണം... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ


അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രിയും ബിലാവൽ ഭൂട്ടോയും

26 APRIL 2025 06:48 PM IST
മലയാളി വാര്‍ത്ത

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താൻ പ്രതിരോധ മന്ത്രിയും ഇന്ത്യക്ക് യുദ്ധം സംബന്ധിച്ച മുന്നറിയിപ്പ് നൽകി.പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമായേക്കും എന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ സാധ്യതയാണ് പാക്ക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ പാക് സൈന്യം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നാണ് പാകിസ്താൻ്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ നടപടികൾ അനുസരിച്ചായിരിക്കും പാക്കിസ്ഥാൻ്റെ പ്രതികരണം എന്നാണ് പാക് മുന്നറിയിപ്പ്. സമഗ്രമായ ആക്രമണം എന്തെങ്കിലും ഉണ്ടായാൽ യുദ്ധം തന്നെ ഉണ്ടാകും എന്നാണ് പാക് പ്രതിരോധമന്ത്രി പറയുന്നത്.

 

മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും മുന്നറിയിപ്പുമായി വന്നിട്ടുണ്ട് . ഒന്നുകിൽ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും എന്നായിരുന്നു ബിലാവൽ ഭൂട്ടോ പറഞ്ഞത് . പഹൽഗാം ആക്രമണത്തിന് പാകിസ്താനെ ബലിയാടാക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണിതെന്നും ഭൂട്ടോ ആരോപിക്കുന്നു.

 


പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ കൂടെയായ ഭൂട്ടോ പ്രതികരണവുമായി എത്തുകയായിരുന്നു. സിന്ധു നദി പാകിസ്താൻ്റേതാണെന്നും അത് പാകിസ്താൻ്റേതായി തുടരുമെന്നും ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുന്നു എന്നും ഭൂട്ടോ പറഞ്ഞു. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഇസ്ലാമാബാദുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തിയിരുന്നു. പാകിസ്താൻ സൈനിക മേധാവികളെ പുറത്താക്കിയും, സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചും ഇന്ത്യ തുടർ നടപടികൾ സ്വീകരിച്ചു. അട്ടാരി ലാൻഡ് ട്രാൻസിറ്റ് പോസ്റ്റ് അടച്ചുപൂട്ടിയിരുന്നു. ഇതാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്.

'ഇരുരാജ്യങ്ങളും ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നതിനാല്‍ പൂര്‍ണതോതിലുളള ഒരു സംഘര്‍ഷ സാധ്യതയെക്കുറിച്ച് ലോകം ആശങ്കപ്പെടണം. പാകിസ്താന്‍ എന്തിനും തയ്യാറാണ്. സാഹചര്യം വഷളായാല്‍ ഏറ്റുമുട്ടലിന്റെ ഫലം ദാരുണമായിരിക്കും. ഇന്ത്യ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഒരു പ്രകോപനം ഇന്ത്യ നടത്തുകയാണെങ്കില്‍ പാകിസ്താന്‍ സൈന്യം സുസജ്ജമാണ്. ഞങ്ങള്‍ തിരിച്ചടിക്കും. പാകിസ്താന്‍ ആണവ ശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുത്.'-എന്നാണ് ഖവാജ ആസിഫ് പറഞ്ഞത്.

പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്കും ഗൂഢാലോചന നടത്തിയവർക്കും കനത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. തീവ്രവാദത്തിന്റെ ശേഷിക്കുന്ന ശക്തികേന്ദ്രങ്ങൾ ഇല്ലാതാക്കാനുള്ള സമയം അതിക്രമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദികളെ തകർക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഭാര്യയെ നടുറോഡില്‍ വെടിവെച്ചു കൊന്നു  (23 minutes ago)

കൂട്ടുകാരന്റെ പിറന്നാള്‍ കഞ്ചാവ് വലിച്ച് ആഘോഷിച്ച് വിദ്യാര്‍ത്ഥികള്‍  (35 minutes ago)

DYFI-ക്കാരന്മാർക്ക് കൃത്രിമ ശ്വാസം കൊടുത്ത് രാഹുൽ..! അല്ല തന്ത്രിയെ വിലങ്ങ് വെച്ചപ്പോൾ കണ്ടില്ല..പോടാ പുല്ലേ എന്ന് രാഹുൽ  (2 hours ago)

പൂങ്കുഴലീ...ഇത് പണിയാവും..! ഞായറാഴ്ച്ച തന്നെ രാഹുലിനെ തൂക്കാൻ AKG-യിലെ പ്ലാൻ കട്ടയ്ക്ക് ഇറങ്ങി അഡ്വ. രാജീവ്  (2 hours ago)

രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലി  (3 hours ago)

സ്വർണവിലയിൽ  (3 hours ago)

അറസ്റ്റിന് 2 മണിക്കൂറിന് മുൻപ് രാഹുലിട്ട പോസ്റ്റ് ..!നീറുണിയിൽ കസറി..പൂങ്കുഴലീ...ഇത് പണിയാവും..! ഞായറാഴ്ച്ച തന്നെ രാഹുലിനെ പൂട്ടി  (3 hours ago)

കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായി യുവതി: ഗര്‍ഭം അലസിപ്പോയ ഭ്രൂണം യുവതി തെളിവായി സൂക്ഷിച്ചു...  (3 hours ago)

ഇന്ത്യൻ ടീമിൽ ഇടം നേടി ധ്രുവ് ജുറേൽ.  (3 hours ago)

ഭർത്താക്കന്മാർ ഉപേക്ഷിച്ച പെണ്ണുങ്ങൾ രാഹുലിന് വേണ്ടി ഒരുമ്പെട്ടിറങ്ങുന്നു..? ആ പോസ്റ്റിന് പിന്നാലെ  (3 hours ago)

രാഹുൽ എം.എൽ.എയായി തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ  (3 hours ago)

ഇനി ഒരു POCSO കേസ് കൂടെ വരും..! ഒന്നു പോടോ പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ..! രാഹുൽ പുഷ്പം പോലെ ഊരും  (3 hours ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! എല്ലാം ഞാൻ കണ്ടു...!രാഹുലിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടി..സെക്യൂരി  (3 hours ago)

. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം  (4 hours ago)

Malayali Vartha Recommends