ഡല്‍ഹിയിലെ ബലാത്സംഗങ്ങള്‍ക്ക് കാരണക്കാര്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍: ഗ്യാന്‍ ദേവ് അഹൂജ

ജെഎന്‍യുവില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നാണ് ഡല്‍ഹിയിലെ 50 ശതമാനം ബലാത്സംഗങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും കാരണക്കാര്‍ ഗ്യാന്‍ ദേവ് അഹൂജ അഹൂജയുടെ ആരോപണം.
ജെഎന്‍യു ക്യാമ്പസില്‍ ദിവസവും മുവായിരം കോണ്ടങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അഹൂജയുടെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഹൂജ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി വനിതാ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ബിജെപി എംഎല്‍എ അവകാശപ്പെടുന്നു.
ജെഎന്‍യു കാമ്പസ് രാഷ്ട്രവിരുദ്ധ കേന്ദ്രമാണെന്നും ഇവിടെ പതിനായിരക്കണക്കിന് സിഗരറ്റും മൂവായിരത്തോളം ഗര്‍ഭനിരോധന ഉറകളും ദിനേന ഉപയോഗിക്കുന്നുണ്ടെന്നും അഹൂജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാമ്പസിലെ കോണ്ടം വെന്‍ഡിങ് മെഷീന്റെ ചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്നും ബിജെപി എംഎല്‍എ വ്യക്തമാക്കിയിരുന്നു. സാംസ്‌കാരിക പരിപാടിയെന്ന പേരില്‍ ജെഎന്‍യുവില്‍ രാത്രി നഗ്‌നനൃത്തം അരങ്ങേറുന്നുണ്ടെന്നും അഹൂജയുടെ ആരോപണത്തിലുണ്ട്. അഹൂജയുടെ പ്രസ്താവനകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, ബിജെപി എംഎല്‍എ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























