ദുര്‍ഗാദേവിയെ ജെഎന്‍യു ലൈംഗിക തൊഴിലാളി ആക്കിയെന്ന് സ്മൃതി ഇറാനി

ബുധനാഴ്ച പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുലും ഇടതുപക്ഷവുമായി മാനവശേഷിമന്ത്രി സ്മൃതി ഇറാനി രൂക്ഷമായ വാക്‌പോരാണ് നടത്തിയത്. ജെഎന്‍യു വില്‍ കനയ്യാകുമാര്‍ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ശക്തമായി വാദിച്ച സ്മൃതി ഇറാനി തന്റെ ആരോപണങ്ങളെ ന്യായീകരിക്കാന്‍ ജെഎന്‍യുവില്‍ നടക്കുന്നത് വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന ന്യായവും എടുത്തുകാട്ടി. ഹിന്ദുദേവതയായ ദുര്‍ഗാദേവിയെ ലൈംഗിക ത്തൊഴിലാളിയായി ചിത്രീകരിക്കുന്ന ക്യാമ്പസില്‍ നടന്ന മഹിഷാസുര രക്തസാക്ഷി ദിനം പരിപാടിയും ഉദ്ധരിച്ചു. എന്താണ് മഹിഷാസുര രക്തസാക്ഷിദിനം എന്ന് മാഡം അറിയാമോ എന്ന് ചോദിച്ചു കൊണ്ട് തുടങ്ങിയ സ്മൃതി ഇറാനി അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ താന്‍ ഇപ്പോള്‍ സഭയില്‍ പറയാന്‍ പോകുന്ന ഒരു പ്രത്യേക വിഷയം തന്നെ ഭയപ്പെടുത്തുകയാണെന്നും പറഞ്ഞു. ജെഎന്‍യുവിലെ എസ് സി എസ്ടി, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ 2014 ഒക്‌ടോബര്‍ 4 ന് പോസ്റ്റ് ചെയ്യപ്പെട്ട ഈ പ്രസ്താനവനയില്‍ അവര്‍ അപലപിച്ചോ എന്നും ചോദിച്ചു.
ഇത് വായിക്കുന്നതില്‍ ദൈവം എനിക്ക് മാപ്പു നല്‍കട്ടെ എന്ന് പറഞ്ഞായിരുന്നു പോസ്റ്റ് വായിദുര്‍ഗാപൂജയാണ് ഏറ്റവും മോശമായ വംശീയാഘോഷം. വെളുത്ത നിറമുള്ള സുന്ദരിയായ ദുര്‍ഗ കറുത്ത നിറമുള്ള നാട്ടുകാരനെ മഹിഷാസുരനെ ക്രൂരമായി കൊന്നതിന്റെ ആഘോഷം. ധീരനും ആത്മധൈര്യവുമുള്ള മഹിഷാസുരനെ വധിക്കാന്‍ ആര്യന്മാര്‍ കണ്ടെത്തിയ ഉപായമായിരുന്നു ഇത്. അവര്‍ ദുര്‍ഗ എന്ന് പേരുള്ള ലൈംഗിക തൊഴിലാളിയെ വാടകയ്‌ക്കെടുത്തു. അവര്‍ മഹിഷാസുരനെ വിവാഹം കഴിച്ചു. ഒമ്പതു ദിവസത്തെ മധുവിധുവിന് ശേഷം ദുര്‍ഗ ഉറക്കത്തില്‍ അയാളെ കൊന്നു.
കൊല്‍ക്കത്ത തെരുവിലേത് പോലെയുള്ള ചര്‍ച്ചകള്‍ക്കാണോ അഭിപ്രായ സ്വാതന്ത്ര്യം എന്നു പറയുന്നത്? സ്വാതന്ത്ര്യത്തെക്കുറിച്ച് രാഹുല്‍ഗാന്ധിയുടെ അഭിപ്രായം എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. ഇവരാണോ വിദ്യാര്‍ത്ഥികള്‍. ഇവരുടെ മനസ്സില്‍ ഇത്രയ്ക്കും മാലിന്യമുണ്ടോ? തനിക്കിതിന് മറുപടിയില്ലെന്നും അവര്‍ പറഞ്ഞു. കുട്ടികളുടെ മനസ്സില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാന്‍ കാരണം മുന്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നും വിദ്യാഭ്യാസത്തെ യുദ്ധക്കളമാക്കുന്ന ഇത്തരം കാര്യങ്ങള്‍ സ്വയം കുഴിയായി മാറിയിരിക്കുകയാണെന്നും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























