ജവാന്മാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് താരസുന്ദരി ഐശ്വര്യാ റായ്

ജവാന്മാരെ കാണാന്‍ ഐശ്വര്യാ റായ് ഇന്ത്യപാക് അതിര്‍ത്തിയിലെത്തി. അട്ടാരയിലെ സൈനിക താവളത്തില്‍ എത്തിയ താരസുന്ദരി പുതിയ ചിത്രത്തിന്റെ ആവശ്യമെന്നോണം ജവാന്മാരുമായി സംസാരിച്ചു. ആരാധകരുടെ ആവശ്യപ്രകാരം താരസുന്ദരി സെല്‍ഫിക്കും പോസ് ചെയ്തു. തീവ്രവാദ ബന്ധമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ കര്‍ഷകന്‍ സരബ്ജിത്ത് സിംഗിന്റെ കഥ പറയുന്ന സരബ്ജിത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഐശ്വര്യ ജവാന്മാരെ കാണാനെത്തിയത്. അതിര്‍ത്തിയില്‍ മാത്രമല്ല ഇടവേളയ്ക്കിടെ മകള്‍ ആരാധ്യയേയും കൂട്ടി സുവര്‍ണ ക്ഷേത്രവും ഐശ്വര്യ സന്ദര്‍ശിച്ചു. അട്ടാരി അതിര്‍ത്തിയില്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുന്ന ടീം കഴിഞ്ഞ 20 ദിവസമായി അമൃത്സറില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്.
ഇന്ത്യ പാക് അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യന്‍ കര്‍ഷകന്‍ സരബ്ജിത്തിനെ തീവ്രവാദ ബന്ധവും ചാരവൃത്തിയും ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ലാഹോര്‍ ജയിലില്‍ തടവിലാക്കിയ സരബ്ജിത്ത് സഹതടവുകാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഒമുങ്ക് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സരബ്ജിത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. മെയ് അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























