ഇന്ത്യയിലെ മുഗള്‍ രാജാക്കന്‍മാര്‍ ഹിന്ദുക്കളോട് സഹിഷ്ണുത പുലര്‍ത്തിയിരുന്നതായി ദിഗ്‌വിജയ് സിങ്

ഇന്ത്യയിലെ മുഗള്‍ രാജാക്കന്‍മാര്‍ ഹിന്ദുക്കളോട് സഹിഷ്ണുത പുലര്‍ത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിഗ്‌വിജയ് സിങ്ങിന്റെ പരാമര്‍ശം. മുഗള്‍ രാജാക്കന്‍മാരുടെ ഭരണകാലഘട്ടം പരിശോധിച്ചാല്‍ അവര്‍, ഹിന്ദുക്കളോടും സനാതന ധര്‍മ്മത്തോടും സഹിഷ്ണുത പ്രകടിപ്പിച്ചിരുന്നതായി കാണാനാകും.
ഇന്ത്യയെ മുസ്ലീം രാജ്യമാക്കി മാറ്റാന്‍ മുഗളന്‍മാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ അവര്‍ക്ക് അത് സാധിക്കുമായിരുന്നു. കാരണം മുഗളന്‍മാര്‍ അഞ്ച് നൂറ്റാണ്ട് ഇന്ത്യ ഭരിച്ചിട്ടുണ്ട്, എന്നാല്‍ അവര്‍ അത് ചെയ്തില്ലദിഗ്‌വിജയ് സിങ് പറഞ്ഞു. തന്റെ ഉപദേശകന്‍മാരായും ജനറല്‍മാരായും അക്ബര്‍ ഹിന്ദുക്കളെ നിയമിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























