തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന് 16 കോച്ചുള്ള ട്രെയിനെങ്കിലും അനുവദിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ട് സംസ്ഥാനം

തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന് 16 കോച്ചുള്ള ട്രെയിനെങ്കിലും അനുവദിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ട് സംസ്ഥാനം.
അതിനേക്കാള്‍ തിരക്കുള്ള തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന് 16 കോച്ചുള്ള ട്രെയിനെങ്കിലും അനുവദിക്കണമെന്ന് ആവശ്യനുയര്‍ന്നത്. റെയില്‍വേ ബോര്‍ഡിനോടാണ് സംസ്ഥാനം ഇക്കാര്യം ആവശ്യപ്പെട്ടത്.
നിലവില്‍ എട്ടു കോച്ചുള്ള വന്ദേഭാരതാണ് മംഗളൂരു സര്‍വീസിനുള്ളത്. അതേസമയം, ചെന്നൈ- നാഗര്‍കോവില്‍ വന്ദേഭാരതിന് 20 കോച്ചുള്ള ട്രെയിന്‍ അനുവദിച്ചപ്പോള്‍ പിന്‍വലിച്ച 16 കോച്ചുള്ളത് കേരളത്തിന് കൈമാറിയേക്കും.
റെയില്‍വേ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പുതിയത് അനുവദിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദ്ദേശം.ആലപ്പുഴ വഴിയുള്ള മംഗളൂരു വന്ദേഭാരതില്‍ 160 ശതമാനമാണ് തിരക്ക്. രാജ്യത്ത് ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വന്ദേഭാരത് സര്‍വീസാണിത്.
"
https://www.facebook.com/Malayalivartha