പൊലീസ് ഉദ്യോഗസ്ഥരുടെയും മെഡിക്കല്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി... ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബിലും ചണ്ഡീഗഡിലും അടിയന്തര നടപടികള്‍...

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബിലും ചണ്ഡീഗഡിലും അടിയന്തര നടപടികളെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെയും മെഡിക്കല്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കിയിരിക്കുകയാണ്. പൊലീസ് സേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും അവധികള്‍ അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്.
മെഡിക്കല്‍ ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കി. ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകളില്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ ഓഫീസര്‍മാരും ജീവനക്കാരും അവധി റദ്ദാക്കി ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ഉത്തരവുണ്ട്.
എല്ലാ ജീവനക്കാരും 24 മണിക്കൂറും ജോലി ചെയ്യാന്‍ തയാറായിരിക്കണമെന്നും ഏതു സമയത്ത് ജോലിക്ക് വിളിച്ചാലും എത്തിച്ചേരണമെന്നും അല്ലാത്ത പക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചണ്ഡീഗഡ് ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു. ബുധനാഴ്ച ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും (ബിഎസ്എഫ്) ഉദ്യോഗസ്ഥരുടെ ലീവ് റദ്ദാക്കിയിട്ടുണ്ടായിരുന്നു.
പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായുള്ള 2,289 കിലോമീറ്റര്‍ അതിര്‍ത്തിയിലാണ് ബിഎസ്എഫ് സുരക്ഷ നല്‍കുന്നത്. കശ്മീരില്‍ 198 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ പിര്‍ പഞ്ജല്‍ മൗണ്ടന്‍ റേഞ്ചില്‍ സൈന്യത്തിനൊപ്പമാണ് ബിഎസ്എഫ് പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.
" f
https://www.facebook.com/Malayalivartha