മുന്‍ പൊലീസ് മേധാവി അനില്‍കാന്തിനെ സംസ്ഥാന പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി അംഗമായി നിയമിച്ചു..

മുന്‍ പൊലീസ് മേധാവി അനില്‍കാന്തിനെ സംസ്ഥാന പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. .
ജുഡീഷ്യല്‍ അംഗമായിരുന്ന പി.കെ അരവിന്ദബാബുവിന് മൂന്നു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കി. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ഐ.പി.എസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. വിശിഷ്ട,സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.
അഖിലേന്ത്യാ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018ല്‍ ബാഡ്ജ് ഒഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്അദ്ദേഹം.
"
https://www.facebook.com/Malayalivartha