കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും

കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചതായി അധികൃതര്‍ . റമ്പാന്‍ മാര്‍ക്കറ്റിലും വെള്ളപ്പൊക്കമുണ്ടായെങ്കിലും ആളപായമൊന്നുമില്ല.
ഹൈവേയില്‍ സീറിക്കും നാച്ലാനയ്ക്കും ഇടയില്‍ നിരവധി മണ്ണിടിച്ചിലുകളുണ്ടായി. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക പാതയാണിത്.
പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഇരുവശത്തും നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങി. പിന്നാലെ രാവിലെ 7.30 ന് വാഹന ഗതാഗതം നിര്‍ത്തിവച്ചതായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍.
"
https://www.facebook.com/Malayalivartha