ശബരിമല ദര്‍ശനത്തിന് ഈ മാസം 18ന് എത്തുന്ന രാഷ്ട്രപതിക്ക് പമ്പയില്‍ നിന്ന് മല കയറാന്‍ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും ഒരുക്കങ്ങള്‍ നടത്തും...

ശബരിമല ദര്‍ശനത്തിന് ഈ മാസം 18ന് എത്തുന്ന രാഷ്ട്രപതിക്ക് പമ്പയില്‍ നിന്ന് മല കയറാന്‍ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും ഒരുക്കങ്ങള്‍ നടത്തും.
കാലാവസ്ഥയും വിശ്രമ സൗകര്യവും കണക്കിലെടുത്ത് പരമ്പരാഗത പാതയിലൂടെ മല ചവിട്ടുന്നതാണ് ഉചിതമെന്ന് രാഷ്ട്രപതിയുടെ സുരക്ഷാച്ചുമതലയുള്ള എസ്.പി.ജി സംഘത്തെ പൊലീസ് അറിയിച്ചു.
അവശ്യ സര്‍വീസ് എന്ന നിലയില്‍ സ്വമി അയ്യപ്പന്‍ റോഡ് വഴി എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസും സജ്ജമാക്കും. ഏതു വഴിയാകും യാത്രയെന്ന് എസ്.പി.ജി പരിശോധനയ്ക്കുശേഷം തീരുമാനിക്കും.
പരമ്പരാഗത പാതപമ്പ - നീലിമല - അപ്പാച്ചിമേട് - മരക്കൂട്ടം - ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി വഴി സന്നിധാനം
(മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്ത് എത്തുന്നതാണ് ഉചിതമെന്ന് പൊലീസ്)
പമ്പയില്‍ നിന്ന് ദൂരം 3.8 കിലാേമീറ്റര്‍. കുത്തുകയറ്റം യാത്ര കഠിനമാക്കും.സന്നിധാനത്തേക്കു മലചവിട്ടാന്‍ കുറഞ്ഞ സമയം ഒരു മണിക്കൂര്‍ 10 മിനിട്ട് നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയോളജി സെന്ററുകള്‍, വിശ്രമ കേന്ദ്രങ്ങള്‍ മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ വിവിധ ഭാഗങ്ങളില്‍ മേല്‍ക്കൂര
സ്വാമി അയ്യപ്പന്‍ റോഡ് പമ്പ - പതിനൊന്നാം വളവ് - ചരല്‍മേട് - മരക്കൂട്ടം - സന്നിധാനംൂരം 4. 1 കിലോമീറ്റര്‍. വളവ് തിരിവുകളുള്ള മലകയറ്റം കുറഞ്ഞ സമയം ഒരു മണിക്കൂര്‍ പതിനൊന്നാം വളവിലും ചരല്‍മേടിലും മെഡിക്കല്‍ സെന്ററുകള്‍ മഴ പെയ്താല്‍ വിശ്രമിക്കാന്‍ മേല്‍ക്കൂരകളില്ല പരമ്പരാഗത പാതയേക്കാള്‍ ആയാസം കുറഞ്ഞ വഴി.
അതേസമയം 4 ഡോളികള്‍ സജ്ജമാക്കും . രാഷ്ട്രപതിക്ക് നടന്ന് മല കയറാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ സന്നിധാനത്തേക്ക് എത്താന്‍ നാലു ഡോളികള്‍ സജ്ജമാക്കും. ഡോളി ചുമന്ന് പരിചയമുള്ള 16 പേരെ ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്യും
https://www.facebook.com/Malayalivartha