നാഗര്‍കോവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരില്‍ നിന്ന് 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി

വാഹനപരിശോധനയ്്ക്കിടെ അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാഗര്‍കോവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരായിരുന്ന ബംഗാള്‍ സ്വദേശികളാണ് അമരവിള എക്സൈസിന്റെ പിടിയിലായത്.
പരിമള്‍ മണ്ഡല്‍,പഞ്ചനന്‍ മണ്ഡല്‍ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ചെക്ക് പോസ്റ്റില്‍ സാധാരണ നടത്തുന്ന വാഹന പരിശോധനയ്ക്കിടയില്‍ സ്വാമിമാരുടെ വേഷത്തില്‍ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് മുന്തിയ ഇനം കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കണ്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോള്‍സെയില്‍ വ്യാപാരികള്‍ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്.
"
https://www.facebook.com/Malayalivartha