Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

സ്മൃതി ഇറാനിയെ നിര്‍ത്തിപ്പൊരിച്ച് യെച്ചൂരി, പാര്‍ലമെന്റില്‍ ഓണവും മഹാബലിയും കത്തിക്കയറി

27 FEBRUARY 2016 01:19 AM IST
മലയാളി വാര്‍ത്ത.

വടി കൊടുത്ത് അടി വാങ്ങുക എന്നൊരു ചൊല്ലാണ് ശ്രീമതി സ്മൃതി ഇറാനിക്ക് ചേരുക. അവര്‍ തൊടുന്നിടത്തുനിന്നെല്ലാം തിരിച്ചടിയാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ സഭയില്‍ പറഞ്ഞാല്‍ നടപടിയെടുക്കും എന്നാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ ഇന്നലെ മന്ത്രിയോട് പറഞ്ഞത്. മഹിഷാസുരനെ ആരാധിക്കുന്നത് രാജ്യദ്രോഹത്തിന് സമാനമായി കാണുന്ന ബി.ജെ.പിക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുമെതിരെ സീതാറം യെച്ചൂരിയുടെ വിമര്‍ശനം. കേരളത്തിലെ ഹിന്ദുക്കള്‍ അസുരരാജാവായ മഹാബലിയെ ആരാധിക്കുന്നവരാണ്. സര്‍ക്കാരിന് മഹിഷാസുരനെ കുറിച്ച് ഒന്നും അറിയില്ല. നല്ല ഹിന്ദു ആരെന്നുള്ള സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ തരുമോ ? രാജ്യത്തെ ഭിന്നിപ്പിക്കാന്‍ എന്തിനാണ് നിങ്ങള്‍ ഈ വിഷയങ്ങളെല്ലാം സഭയിലേക്ക് കൊണ്ടുവരുന്നതെന്നും യെച്ചൂരി ചോദിച്ചു.
മഹാബലിയെ ആരാധിക്കുന്ന കേരളത്തിലെ ഹിന്ദുക്കള്‍ ദേശദ്രോഹികളാണോ? സീതാറാംയച്ചൂരിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ ബിജെപി ശരിക്കും കുഴങ്ങി. സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതിനിടെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ മഹിഷാസുര ദിനം ആഘോഷിച്ചെന്നും ഇത് തറ്റാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. രോഹിത് വെമുലയെ ആത്മഹത്യയിലേക്ക തള്ളിവിട്ടത് ബി.ജെ.പി സര്‍ക്കാരാണെന്ന് യെച്ചൂരി പറഞ്ഞു. ഇത് കൊലപാതകമാണെന്നും യെച്ചൂരി പറഞ്ഞു. എല്ലാ കള്ളങ്ങളെയും ശരിയാക്കുന്ന നടപടിയാണ് സ്മൃതി ഇറാനി ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു. രോഹിതിനെതിരെ നടപടിക്ക് നിര്‍ദേശിച്ച സമിതിയില്‍ ഒരു ദളിത് പ്രൊഫസര്‍ ഉണ്ടായിരുന്നെന്നാണ് സ്മൃതി ഇറാനി പറയുന്നതെന്നും എന്നാല്‍ തന്റെ വിയോജന കുറിപ്പ് നല്‍കി അദ്ദേഹം രാജിവെക്കുകയാണ് ചെയ്തത് യെച്ചൂരി പറഞ്ഞു.
സ്മൃതി ഇറാനിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും രോഹിതിനെതിരായ അന്വേഷണ സമിതിയില്‍ ദളിതന്‍ ഇല്ലായിരുന്നെന്നും ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. അതേ സമയം ദുര്‍ഗാദേവിയെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ദുര്‍ഗയ്‌ക്കെതിരെ അപകീര്‍ത്തികരമായ ലഘുലേഖ സഭയില്‍ വായിച്ച മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് സീരിയല്‍ അഭിനയമല്ലെന്ന് മന്ത്രിയെ ഇന്നലെ രോഹിത് വെമൂലയുടെ അമ്മയും ഓര്‍മ്മിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (1 hour ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (1 hour ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (1 hour ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (1 hour ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (1 hour ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (4 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (5 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (5 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (6 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (6 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (7 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (7 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (7 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (7 hours ago)

Malayali Vartha Recommends